ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കുന്നത് അപൂർവമാണ്. കുടിയേറ്റവിരുദ്ധനായ ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് 2016ലെ തെരഞ്ഞെടുപ്പിൽ മാർപാപ്പ വിമർശിച്ചിരുന്നു.
നോത്ര്ദാം കൂദാശയിൽ പങ്കെടുക്കില്ല; ചൈന സന്ദർശിക്കാൻ ആഗ്രഹം ഡിസംബർ എട്ടാം തീയതി പാരീസിലെ നോത്ര്ദാം ബസിലിക്കയുടെ കൂദാശാകർമത്തിൽ താൻ പങ്കെടുക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
ചൈന സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു. ചൈനയുമായി നടക്കുന്ന സംവാദങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച മാർപാപ്പ മഹത്തായ ആ രാജ്യത്തെ താൻ വിലമതിക്കുന്നതായും വ്യക്തമാക്കി.
ഗാസയിൽ നടക്കുന്ന യുദ്ധം അതിഭീകരമാണെന്ന് ആവർത്തിച്ച മാർപാപ്പ താൻ ദിവസേന ഗാസയിലെ ഏക ഇടവകപ്പള്ളിയിലേക്കു വിളിക്കാറുണ്ടെന്നു പറഞ്ഞു. അവിടത്തെ പള്ളിയിലും പള്ളിക്കൂടത്തിലുമായി ക്രൈസ്തവരും മുസ്ലിംകളുമായ 600 പേർ അഭയം തേടിയിട്ടുണ്ട്.
യുദ്ധത്തെക്കാൾ സാഹോദര്യമാണ് പ്രധാനം. യുദ്ധത്തിൽ വിജയിക്കുന്നവർ ആത്യന്തികമായി പരാജയപ്പെടുകയാണ്. ജോർദാനിലെ അബ്ദുള്ള രാജാവിന് (സമാധാനശ്രമങ്ങൾക്കുവേണ്ടി) മാർപാപ്പ നന്ദി പറയുകയും ചെയ്തു.