ട്രംപ് ഗോൾഫ് കളിക്കുന്നതിന് 12 മണിക്കൂർ മുന്പേ ഇയാൾ ഭക്ഷണമടക്കമുള്ള സാമഗ്രികളുമായി സ്ഥലത്തെത്തി കാത്തിരുന്നുവെന്നാണു റിപ്പോർട്ട്. യുഎസ് പ്രസിഡന്റുമാരുടെ സുരക്ഷാചുമതല വഹിക്കുന്ന സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥനാണ് ഇയാളെ കണ്ടെത്തിയത്.
ഉദ്യോഗസ്ഥൻ വെടിയുതിർത്തപ്പോൾ കാറിൽ രക്ഷപ്പെട്ട ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ട്രംപിനു നേർക്കു വെടിവച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്രംപ് ഇയാൾക്കു സമീപം ഉണ്ടായിരുന്നതുമില്ല.
മാസങ്ങൾക്കുള്ളിൽ ട്രംപിനു നേർക്കു വീണ്ടും വധശ്രമമുണ്ടായതു സീക്രട്ട് സർവീസിനു നാണക്കേടായി. ജൂലൈയിൽ പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പു റാലിക്കിടെ ആയിരുന്നു ആദ്യ വധശ്രമം. ട്രംപിന്റെ ചെവിയിൽ വെടിയേറ്റു. അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു.