ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണങ്ങൾക്കു പിന്നിലെന്ന് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇസ്രയേൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
പേജറിന് നിരോധനം ബെയ്റൂട്ടിലെ റഫീക് ഹരീരി വിമാനത്താവളത്തിൽ പേജറുകളും വാക്കിടോക്കികളും നിരോധിച്ചു. ഇവ കൊണ്ടുവരരുതെന്ന് യാത്രക്കാരോട് നിർദേശിച്ചു. കൊണ്ടുവന്നാൽ പിടിച്ചെടുക്കും. ലബനനിലെ പ്രവർത്തനക്ഷമമായ ഏക വിമാനത്താവളമാണിത്.
ഏറ്റുമുട്ടൽ ഹിസ്ബുള്ള ഭീകരരും ഇസ്രേലി സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനു ശമനമില്ല. തെക്കൻ ലബനനിൽ ഹിസ്ബുള്ളകളുടെ ഏഴു കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. ആയുധസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലബനനിൽനിന്നുണ്ടായ മിസൈൽ ആക്രമണത്തിൽ ഏഴ് ഇസ്രേലികൾക്കു പരിക്കേറ്റു.
നാണക്കേട് ലബനനിലെ സമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഹിസ്ബുള്ളകളെ നാണം കെടുത്തുന്നതായിരുന്നു രണ്ടു ദിവസത്തെ സ്ഫോടനങ്ങൾ.
പേജറുകളും വാക്കിടോക്കികളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഹിസ്ബുള്ളകളുടെ ആശയവിനിമയസംവിധാനം തകരാറിലാക്കി.