വിദേശനാണ്യ ശേഖരം വീണ്ടും കുതിച്ചു
Saturday, October 26, 2019 12:19 AM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 44,075 കോടി ഡോളർ കവിഞ്ഞു. ഒക്ടോബർ 18-നവസാനിച്ച ആഴ്ച ശേഖരത്തിലേക്ക് 103.9 കോടി ഡോളർ വർധിച്ചതോടെയാണിത്. അതിനു തലേ ആഴ്ച 187.9 കോടി ഡോളർ വർധിച്ചിരുന്നു.