ന്യൂയോർക്കിൽ തീപിടിത്തം; 23 പേർക്കു പരിക്കേറ്റു
Thursday, January 4, 2018 12:53 AM IST
ന്യൂ​​​യോ​​​ർ​​​ക്ക് : ന​​​ഗ​​​ര​​​ത്തി​​​ലെ ബ്രോ​​​ങ്ക്സ് ബ​​​റോ​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച നാ​​​ലു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച് 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. 200 അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ശ്ര​​​മി​​​ച്ചാ​​​ണു തീ ​​​കെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​രു​​​ടെ​​​യും പ​​​രി​​​ക്കു ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ബ്രോ​​​ങ്ക്സി​​​ൽ ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മ​​​റ്റൊ​​​രു ബ​​​ഹു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​ഗ്നി​​​ബാ​​​ധ​​​യി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. മൂ​​​ന്നു​​​വ​​​യ​​​സു​​​ള്ള കു​​​ട്ടി ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ അ​​​ടു​​​ക്ക​​​ള​​​യി​​​ലെ സ്റ്റൗ​​​വി​​​ലെ ബ​​​ർ​​​ണ​​​ർ തി​​​രി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.