റഷ്യയിൽ യാത്രാവിമാനം തകർന്നു 71 മരണം
Monday, February 12, 2018 12:54 AM IST
മോ​​​​​​​സ്കോ: റ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ യാ​​​​​​​ത്രാ​​​​​​​വി​​​​​​​മാ​​​​​​​നം ത​​​​​​​ക​​​​​​​ർ​​​​​​​ന്നു​​​​​​​വീ​​​​​​​ണ് 71 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. 65 യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രും പൈ​​​​​​​ല​​​​​​​റ്റ് അ​​​​​​​ട​​​​​​​ക്കം ആ​​​​​​​റു ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​ണു മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. ക​​​​​​​സാ​​​​​​​ക്കിസ്ഥാ​​​​​​​നു​​​​​​​മാ​​​​​​​യി അ​​​​​​​തി​​​​​​​ർ​​​​​​​ത്തി പ​​​​​​​ങ്കി​​​​​​​ടു​​​​​​​ന്ന ഉ​​​​​​ര​​​​​​ൽ​​​​​​സി​​​​​​ലെ ഒാ​​​​​​​ർ​​​​​​​സ്ക് സി​​​​​​​റ്റി​​​​​​​യി​​​​​​​ലേ​​​​​​​ക്കു പു​​​​​​​റ​​​​​​​പ്പെ​​​​​​​ട്ട​ സ​​​​​​​ര​​​​​​​തോ​​​​​​​വ് എ​​​​​​​യ​​​​​​​ർ​​​​​​​ലൈ​​​​​​​ൻ​​​​​​​സി​​​​​​ന്‍റെ ആ​​​​​​ന്‍റോ​​​​​​നോ​​​​​​വ് എ​​​​​​എ​​​​​​ൻ 148 വിമാനമാണ് അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ​​​​​​​പെ​​​​​​​ട്ട​​​​​​​ത്.

മോ​​​​​​​സ്കോ​​​​​​​യി​​ലെ ദോ​​​​​​​മോ​​​​​​​ദെ​​​​​​​ദോ​​​​​​​വോ വി​​​​​​​മാ​​​​​​​ന​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു പ​​​​​​​റ​​​​​​​ന്നു​​​​​​​യ​​​​​​​ർ​​​​​​​ന്ന വി​​​​​​​മാ​​​​​​​നം ര​​​​​​ണ്ടു​​​​​​ മി​​​​​​​നി​​​​​​​റ്റി​​​​​​​നു​​​​​​​ശേ​​​​​​​ഷം റ​​​​​​​ഡാ​​​​​​​ർ പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. തീ​​​​​​​പി​​​​​​​ടി​​​​​​​ച്ചു വി​​​​​​​മാ​​​​​​​നം താ​​​​​​​ഴേ​​​​​​​ക്കു പ​​​​​​​തി​​​​​​​ക്കു​​​​​​ന്ന​​​​​​തു ക​​​​​​ണ്ട​​​​​​താ​​​​​​യി അ​​​​​​ർ​​​​​​ഗു​​​​​​നോ​​​​​​വ് ഗ്രാ​​​​​​മ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. വി​​​​​​മാ​​​​​​നം ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തേ​​​​​​ക്കു ഗ​​​​​​താ​​​​​​ഗ​​​​​​തസൗ​​​​​​ക​​​​​​ര്യ​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ൽ ഏ​​​​​​റെ വൈ​​​​​​കി​​​​​​യാ​​​​​​ണു ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ർ എ​​​​​​ത്തി​​​​​​യ​​​​​​ത്.

മ​​​​​ഞ്ഞു​​​​​മൂ​​​​​ടി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ത്ത് വി​​​​​മാ​​​​​നാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ചി​​​​​ത​​​​​റി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ വാ​​​​​ർ​​​​​ത്താ​​​​​ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ പി​​​​​ന്നീ​​​​​ടു പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ​​​​​​​വ്യ​​​​​​​തി​​​​​​​യാ​​​​​​​ന​​​​​​​മാ​​​​​​​കാം ദു​​​​​​​ര​​​​​​​ന്ത​​​​​​​കാ​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്നു റ​​​​​​​ഷ്യ​​​​​​​ൻ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത​​​​​​​മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.​​ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചവ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളുടെ ദുഃ​​​​ഖ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​ന്ന​​​​താ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ പ​​​​റ​​​​ഞ്ഞു.


ഏ​​​​ഴു​​​​വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വി​​​​മാ​​​​നം റ​​​​ഷ്യ​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന് സ​​​​​​​ര​​​​​​​തോ​​​​​​​വ് എ​​​​​​​യ​​​​​​​ർ​​​​​​​ലൈ​​​​​​​ൻ​​​​​​​സ് വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1930ൽ ​​​സ്ഥാ​​​പി​​​ച്ച സ​​​ര​​​തോ​​​വ് എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ഷ്യ​​​യു​​​ടെ 30 പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

വി​​​മാ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ റ​​​ഷ്യ​​​യി​​​ൽ തു​​​ട​​​ർ​​​ക്ക​​​ഥ​​​യാ​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ കി​​​​ഴ​​​​ക്ക​​​​ൻ​​​​തീ​​​​ര​​​​ത്ത് വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്ന് ആ​​​​റു​​​​പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. 2016 ഡി​​​​സം​​​​ബ​​​​റി​​​​ൽ റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ റെ​​​​ഡ് ആ​​​​ർ​​​​മി കൊ​​യ​​​​ർ സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ച വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് 92 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

സോ​​​​ചി ബ്ലാ​​​​ക് റി​​​​സോ​​​​ർ​​​​ട്ട് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന​​​​യു​​​​ട​​​​ൻ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സി​​​​റി​​​​യ​​​​യി​​​​ലെ റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​രെ അ​​​​ഭി​​​​വാ​​​​ദ്യം ചെ​​​​യ്യാ​​​​ൻ പു​​​​റ​​​​പ്പെ​​​​ട്ട​​​​താ​​​​യി​​​​രു​​​​ന്നു കൊ​​​​യ​​​​ർ സം​​​​ഘം.​ 2016 മാ​​​​ർ​​​​ച്ചി​​​​ൽ റോ​​​​സ്ദോ​​​​വ് ഓ​​​​ൺ ദോ​​​​ൺ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന ഫ്ളൈ ​​​​ദു​​​​ബാ​​​​യ് ജെ​​​​റ്റ് വി​​​​മാ​​​​നം മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് 62 യാ​​​​ത്ര​​​​ക്കാ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...