തുർക്കി വ്യവസായിയുടെ മകൾ അടക്കം 11 പേർ വിമാനം തകർന്ന് മരിച്ചു
തുർക്കി വ്യവസായിയുടെ മകൾ അടക്കം 11 പേർ വിമാനം തകർന്ന് മരിച്ചു
Tuesday, March 13, 2018 1:24 AM IST
അ​​​ങ്കാ​​​റ: യു​​​എ​​​യി​​​ൽ​​​നി​​​ന്നു തു​​​ർ​​​ക്കി​​​യി​​​ലേ​​​ക്കു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​മാ​​​നം ഇ​​​റാ​​​നി​​​ലെ സാ​​​ഗ്രോ​​​സ് മ​​​ല​​​നി​​​ര​​​ക​​​ളി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് 11 പേ​​​ർ മ​​​രി​​​ച്ചു.

പ്ര​​​മു​​​ഖ തു​​​ർ​​​ക്കി വ്യ​​​വ​​​സാ​​​യി ഹു​​​സൈ​​​ൻ ബ​​​സ​​​രാ​​​ന്‍റെ മ​​​ക​​​ൾ മി​​​ന ബ​​​സ​​​രാ(28)​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. വി​​​വാ​​​ഹം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന മി​​​ന ദു​​​ബാ​​​യി​​​ൽ ബാ​​​ച്ചി​​​ല​​​ർ ​പാ​​​ർ​​​ട്ടി ന​​​ട​​​ത്തി സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​ന്നു​​പ​​​റ​​​യു​​​ന്നു. ത​​ക​​​ർ​​​ന്നു​​​വീ​​​ണ ബോം​​​ബാ​​​ർ​​​ഡി​​​യ​​​ർ സി​​​എ​​​ൽ604 വി​​​മാ​​​നം മി​​​ന​​​യു​​​ടെ അ​​​ച്ഛ​​​ന്‍റേ​​​താ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച ഷാ​​​ർ​​​ജ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​സ്താം​​​ബൂ​​​ളി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കകം തീ​​​പി​​​ടി​​​ച്ചു ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


ആ​​​റു തു​​​ർ​​​ക്കി​​​ക​​​ളും ര​​​ണ്ടു സ്പെ​​​യി​​​ൻകാ​​​രും അ​​​ട​​​ക്കം 11 പേ​​​രാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ആ​​​രും ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി ക​​​രു​​​തു​​​ന്നി​​​ല്ല. മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​മൂ​​​ലം അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് ആ​​​ളെ​​​ത്താ​​​ൻ വൈ​​​കി. ഇ​​​ന്ന​​​ലെ ബ്ലാ​​​ക്ബോ​​​ക്സ് ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.