യുഎസ് സ്കൂളിൽ വെടിവയ്പ്: അക്രമിയെ വധിച്ചു
Wednesday, March 21, 2018 2:11 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ൽ മേ​​രി​​ലാ​​ൻ​​ഡി​​ലെ ഗ്രേ​​റ്റ് മി​​ൽ​​സ് ഹൈ​​സ്കൂ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി ര​​ണ്ടു സ​​ഹ​​പാ​​ഠി​​ക​​ളെ വെ​​ടി​​വ​​ച്ചു പ​​രി​​ക്കേ​​ല്പി​​ച്ചു.​​ അ​​ക്ര​​മം ന​​ട​​ത്തി​​യ വി​​ദ്യാ​​ർ​​ഥി സ്കൂ​​ൾ സു​​ര​​ക്ഷാ​​ഓ​​ഫീ​​സ​​റു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. സ്കൂ​​ളി​​ലെ 1600ൽ ​​അ​​ധി​​കം വ​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തെ​​ത്തി​​ച്ചു. പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.


ഫ്ളോ​​റി​​ഡ സ്കൂ​​ളി​​ലെ വെ​​ടി​​വ​​യ്പി​​ന്‍റെ ന​​ടു​​ക്കം വി​​ട്ടു​​മാ​​റു​​ന്ന​​തി​​നു മു​​ന്പാ​​ണ് ഗ്രേ​​റ്റ് മി​​ൽ​​സ് വെ​​ടി​​വ​​യ്പ്. ഫ്ളോ​​റി​​ഡ​​യി​​ൽ 14 വി​​ദ്യാ​​ർ​​ഥി​​ക​​ളും മൂ​​ന്നു സ്റ്റാ​​ഫം​​ഗ​​ങ്ങ​​ളും കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.