മാലദ്വീപ് മുൻ പ്രസിഡന്‍റ് ഗയൂമിന് 19 മാസം തടവ്
Thursday, June 14, 2018 1:10 AM IST
മാ​​​​ലെ: മു​​​​ൻ മാ​​​​ല​​​​ദ്വീ​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ൾ ഗ​​​​യൂ​​​​മി​​​​ന് കോ​​​​ട​​​​തി 19 മാ​​​​സം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് എന്പതുകാര​​​​നാ​​​​യ ഗ​​​​യൂ​​​​മി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ കൈ​​​​മാ​​​​റാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ശി​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​ത്. ഗ​​​​യൂ​​​​മി​​​​നൊ​​​​പ്പം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റി​​​​സ് അ​​​​ബ്ദു​​​​ള്ള സ​​​​യി​​​​ദി​​​​നും ഇ​​​​തേ​​​​കു​​​​റ്റ​​​​ത്തി​​​​ന് ഇ​​​​തേ​​​​ ശി​​​​ക്ഷ ന​​​​ൽ​​​​കി. 1978 മു​​​​ത​​​​ൽ 2008 വ​​​​രെ മാ​​​​ല​​​​ദ്വീ​​​​പി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു ഗ​​​​യൂം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...