വിദേശകാര്യ, ബ്രെക്സിറ്റ് മന്ത്രിമാർ രാജിവച്ചു
വിദേശകാര്യ, ബ്രെക്സിറ്റ്  മന്ത്രിമാർ രാജിവച്ചു
Tuesday, July 10, 2018 12:49 AM IST
ല​​ണ്ട​​ൻ: ഇ​​രു​​പ​​ത്തി​​നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ മൂ​​ന്നു പ്ര​​മു​​ഖ മ​​ന്ത്രി​​മാ​​ർ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യു​​ടെ നി​​ല പ​​രു​​ങ്ങ​​ലി​​ലാ​​യി. ബ്രെ​​ക്സി​​റ്റ് വി​​ഷ​​യ​​ത്തി​​ലു​​ള്ള അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത​​യെ​​ത്തു​​ട​​ർ​​ന്ന് ബ്രെ​​ക്സി​​റ്റി​​ന്‍റെ പ്ര​​ധാ​​ന നേ​​താ​​വാ​​യി​​രു​​ന്ന വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​ൺ ഇ​​ന്ന​​ലെ രാ​​ജി പ്ര​​ഖ്യാ​​പി​​ച്ചു. ഞാ​​യ​​റാ​​ഴ്ച ബ്രെ​​ക്സി​​റ്റ് മ​​ന്ത്രി ഡേ​​വീ​​ഡ് ഡേ​​വീ​​സ് രാ​​ജി​​വ​​ച്ചു. പി​​ന്നാ​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഡെ​​പ്യൂ​​ട്ടി മ​​ന്ത്രി സ്റ്റീ​​വ് ബേ​​ക്ക​​റും രാ​​ജി പ്ര​​ഖ്യാ​​പി​​ച്ചു.

ജോ​​ൺ​​സ​​ന്‍റെ രാ​​ജി​​സ്വീ​​ക​​രി​​ച്ചെ​​ന്നും പു​​തി​​യ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യെ ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും തെ​​രേ​​സാ മേ​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. പു​​തി​​യ ബ്രെ​​ക്സി​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി ഡോ​​മി​​നി​​ക് റാ​​ബി​​നെ നി​​യ​​മി​​ച്ചു.

വെ​​ള്ളി​​യാ​​ഴ്ച ചെ​​ക്കേ​​ഴ്സി​​ൽ ചേ​​ർ​​ന്ന കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​നം കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി​​യാ​​ണ് മൂ​​ന്നു മ​​ന്ത്രി​​മാ​​രും രാ​​ജി​​വ​​ച്ച​​ത്. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന് ആ​​വ​​ശ്യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന ബ്രെ​​ക്സി​​റ്റ്( യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽ നി​​ന്നു​​ള്ള വി​​ടു​​ത​​ൽ) പ​​ദ്ധ​​തി​​യാ​​ണു മേ ​​കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്നും ഇ​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന്‍റെ ചു​​മ​​ത​​ല ഉ​​ണ്ടാ​​യി​​രു​​ന്ന ഡേ​​വി​​ഡ് ഡേ​​വീ​​സ് രാ​​ജി​​ക്ക​​ത്തി​​ൽ പ​​റ​​ഞ്ഞു. ഹി​​ത​​പ​​രി​​ശോ​​ധ​​നാ വേ​​ള​​യി​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ട​​ണ​​മെ​​ന്ന വാ​​ദ​​ത്തെ അ​​നുകൂ​​ലി​​ച്ച​​വ​​രാ​​ണു ജോ​​ൺ​​സ​​ണും ഡേ​​വീ​​സും.​​ബ്രെ​​ക്സി​​റ്റി​​ന്‍റെ പോ​​സ്റ്റ​​ർ ബോ​​യ് എ​​ന്നാ​​ണു ജോ​​ൺ​​സ​​ൺ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഇ​​തേ​​സ​​മ​​യം മേ ​​ബ്രെ​​ക്സി​​റ്റി​​ന് എ​​തി​​രാ​​യി​​രു​​ന്നു.


കൂ​​ടു​​ത​​ൽ മ​​ന്ത്രി​​മാ​​ർ രാ​​ജി​​വ​​യ്ക്കു​​മോ എ​​ന്നു നി​​രീ​​ക്ഷ​​ക​​ർ സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ചു. മേ ​​അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​ശേ​​ഷം എ​​ട്ടു​​മ​​ന്ത്രി​​മാ​​രാ​​ണു രാ​​ജി​​വ​​ച്ചി​​ട്ടു​​ള്ള​​ത്. മ​​ന്ത്രി​​മാ​​രു​​ടെ രാ​​ജി ബ്രെ​​ക്സി​​റ്റി​​ന്‍റെ മ​​ര​​ണ​​മ​​ണി​​യാ​​യേ​​ക്കാ​​മെ​​ന്നു യൂ​​റോ​​പ്യ​​ൻ കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട​​സ്ക് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.