വാഷിംഗ്ടണിലെ പലസ്തീൻ കാര്യാലയം പൂട്ടാൻ യുഎസ് നിർദേശം
വാഷിംഗ്ടണിലെ പലസ്തീൻ കാര്യാലയം പൂട്ടാൻ യുഎസ് നിർദേശം
Tuesday, September 11, 2018 12:44 AM IST
ര​​​മ​​​ല്ല: വാ​​​ഷിം​​​ഗ്ട​​​ണി​​​ലെ പ​​​ല​​​സ്തീ​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ കാ​​​ര്യാ​​​ല​​​യം അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ൻ യു​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി പി​​​എ​​​ൽ​​​ഒ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ സ​​​യി​​​ബ് എ​​​ർ​​​ക്ക​​​ട്ട് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. യു​​​ദ്ധ​​​ക്കു​​​റ്റം ന​​​ട​​​ത്തി​​​യ ഇ​​​സ്രേ​​​ലി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെതി​​​രേ രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന പ​​​ല​​​സ്തീ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണ് യു​​​എ​​​സി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നു എ​​​ർ​​​ക്ക​​​ട്ട് പ​​​റ​​​ഞ്ഞു.

പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യെ കൂ​​​ട്ട​​​മാ​​​യി ശി​​​ക്ഷി​​​ക്കാ​​​നു​​​ള്ള ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു നീ​​​ക്ക​​​മാ​​​ണ് എം​​​ബ​​​സി പൂ​​​ട്ട​​​ലി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​വു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. പ​​​ല​​​സ്തീ​​​നു​​​ള്ള ജീ​​​വ​​​കാ​​​രു​​​ണ്യ​​​സ​​​ഹാ​​​യം അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് യു​​​എ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു.


ഡി​​​സം​​​ബ​​​റി​​​ൽ ജ​​​റൂ​​​സ​​​ല​​​മി​​​നെ ഇ​​​സ്രേ​​​ലി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തേ ത്തു​​​ട​​​ർ​​​ന്ന് വൈ​​​റ്റ്ഹൗ​​​സു​​​മാ​​​യി പ​​​ല​​​സ്തീ​​​ൻ ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ചു. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് പ​​​ല​​​സ്തീ​​​നെ ച​​​ർ​​​ച്ചാമേ​​​ശ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വി​​​വി​​​ധ​​​ രീ​​​തി​​​യി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.