നേതൃതെരഞ്ഞെടുപ്പിൽ ആബെയ്ക്കു ജയം
നേതൃതെരഞ്ഞെടുപ്പിൽ ആബെയ്ക്കു ജയം
Thursday, September 20, 2018 11:51 PM IST
ടോ​​ക്കി​​യോ: ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ലി​​ബ​​റ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ​​യ്ക്കു ത​​ക​​ർ​​പ്പ​​ൻ ജ​​യം.

മൂ​​ന്നു​​വ​​ർ​​ഷം​​കൂ​​ടി അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​ൻ ഇ​​തു​​മൂ​​ലം അ​​ദ്ദേ​​ഹ​​ത്തി​​നു സാ​​ധി​​ക്കും. മു​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി ഷി​​ഗേ​​രു ഇ​​ഷി​​ബ​​യെ​​യാ​​ണ് നേ​​തൃ​​മ​​ത്സ​​ര​​ത്തി​​ൽ ആ​​ബെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 807 വോ​​ട്ടു​​ക​​ളി​​ൽ 553 വോ​​ട്ട് ആ​​ബെ​​യ്ക്കു ല​​ഭി​​ച്ചു.

പു​​തി​​യ ജ​​പ്പാ​​ന്‍റെ നി​​ർ​​മി​​തി​​ക്കു കൈ​​കോ​​ർ​​ക്കാ​​മെ​​ന്നു വി​​ജ​​യ​​വാ​​ർ​​ത്ത അ​​റി​​ഞ്ഞ ആ​​ബെ പ​​റ​​ഞ്ഞു. ജ​​പ്പാ​​ൻ യു​​ദ്ധം ചെ​​യ്യു​​ന്ന​​തു വി​​ല​​ക്കു​​ന്ന ഇ​​പ്പോ​​ഴ​​ത്തെ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ തി​​രു​​ത്ത​​ൽ​​ വേ​​ണ​​മെ​​ന്ന പാ​​ർ​​ട്ടി ന​​യം ന​​ട​​പ്പാ​​ക്കാ​​ൻ ആ​​ബെ ക​​രു​​ക്ക​​ൾ നീ​​ക്കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.


ര​​ണ്ടാം​​ലോ​​ക മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ജ​​പ്പാ​​ന് 1947ൽ ​​അ​​മേ​​രി​​ക്ക മു​​ൻ​​കൈ​​യെ​​ടു​​ത്തു ത​​യാ​​റാ​​ക്കി ന​​ൽ​​കി​​യ ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണു നി​​ല​​വി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.