കിമ്മും മൂണും പുണ്യമലയിൽ
കിമ്മും മൂണും പുണ്യമലയിൽ
Thursday, September 20, 2018 11:51 PM IST
പ്യോം​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ ജേ ​​​ഇ​​​ന്നും ചേ​​​ർ​​​ന്ന് പ​​​യേ​​​ക്തു അ​​​ഗ്നി​​​പ​​​ർ​​​വ​​​തം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ക്കാ​​​ർ ഈ ​​​മ​​​ല​​​യെ ഏ​​​റെ വി​​​ശു​​​ദ്ധ​​​മാ​​​യി​​​ട്ടാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. കിം ​​​കു​​​ടും​​​ബ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ക്കാ​​​രു​​​ടെമേ​​​ലു​​​ള്ള സ്വാ​​​ധീ​​​ന​​​ത്തി​​​ലും മ​​​ല ഏ​​​റെ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു.

കി​​​മ്മും മൂ​​​ണും പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ചൈ​​​നീ​​​സ് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന മ​​​ല​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ​​​മാ​​​ർ​​​ക്കൊ​​​പ്പം വ​​​ണ്ടി​​​യി​​​ൽ മ​​​ല​​​യിലേ ക്കു തിരിക്കുകയായിരുന്നു. മലയ്ക്കു മുകളിൽ കിമ്മും മൂണും കൈ​​​കോ​​​ർ​​​ത്ത് ഫോ ട്ടോയ്ക്കു പോസ് ചെയ്തു.


പു​​​രാ​​​ത​​​ന കൊ​​​റി​​​യ​​​ൻ രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ ഡാ​​​ൻ​​​ഗ​​​ന്‍റെ ജ​​​ന്മ​​​സ്ഥ​​​ല​​​മാ​​​ണ് പ​​​യേ​​​ക്തു. കിം ​​​കു​​​ടും​​​ബം പ​​​യേ​​​ക്തു പ​​​ര​​​ന്പ​​​ര​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നാ​​​ണ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ത്രി​​​ദി​​​ന ഉ​​​ച്ച​​​കോ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മൂ​​​ൺ ഇ​​​ന്ന​​​ലെ മ​​​ല​​​ക​​​യ​​​റ്റ​​​ത്തി​​​നു​​​ശേ​​​ഷം ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.