ഗാസയിൽ ഇസ്രേലി ആക്രമണം; ഏഴു മരണം
ഗാസയിൽ ഇസ്രേലി ആക്രമണം; ഏഴു മരണം
Tuesday, November 13, 2018 12:18 AM IST
ഗാ​​സാ: ഗാ​​സ​​യി​​ൽ ലെ ​​ഖാ​​ൻ​​യു​​ണി​​സ് മേ​​ഖ​​ല​​യി​​ൽ ഇ​​സ്രേ​​ലി സ്പെ​​ഷ​​ൽ സൈ​​നി​​ക​​ർ ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു പ​​ല​​സ്തീ​​ൻ​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഹ​​മാ​​സി​​ന്‍റെ സാ​​യു​​ധ​​വി​​ഭാ​​ഗ​​മാ​​യ അ​​ൽ​​ഖാ​​സം ബ്രി​​ഗേ​​ഡി​​ന്‍റെ ക​​മാ​​ൻ​​ഡ​​ർ നൂ​​ർ ബ​​റാ​​ക്ക​​യും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ഹ​​മാ​​സ് നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഗാ​​സ​​യി​​ൽ ഇ​​സ്രേ​​ലി സൈ​​ന്യം അ​​തി​​ക്ര​​മി​​ച്ചു​​ക​​ട​​ന്ന് ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​ത് അ​​പൂ​​ർ​​വ​​മാ​​ണ്.

ആ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം വാ​​ഹ​​ന​​ത്തി​​ൽ ക​​ട​​ന്നു​​ക​​ള​​യാ​​ൻ ശ്ര​​മി​​ച്ച സൈ​​നി​​ക​​രെ അ​​ൽ​​ഖാ​​സം ബ്രി​​ഗേ​​ഡ് പി​​ന്തു​​ട​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​സ്രേ​​ലി​​ക​​ൾ വ്യോ​​മ​​സേ​​ന​​യു​​ടെ സ​​ഹാ​​യം തേ​​ടി. ഇ​​സ്രേ​​ലി വി​​മാ​​ന​​ങ്ങ​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ 40 മി​​സൈ​​ലു​​ക​​ൾ വ​​ർ​​ഷി​​ച്ചെ​​ന്നു ദൃ​​ക്സാ​​ക്ഷി പ​​റ​​ഞ്ഞു.


ഖാ​​ൻ യു​​ണി​​സി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ട​​യ്ക്ക് ഒ​​രു ഇ​​സ്രേ​​ലി സൈ​​നി​​ക​​ൻ കൊ​​ല്ല​​പ്പെ​​ടു​​ക​​യും മ​​റ്റൊ​​രു സൈ​​നി​​ക​​നു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​സ്രേ​​ലി മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് ഹ​​മാ​​സ് റോ​​ക്ക​​റ്റ് ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തു. പാ​​രീ​​സി​​ലാ​​യി​​രു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹൂ സ​​ന്ദ​​ർ​​ശ​​നം വെ​​ട്ടി​​ച്ചു​​രു​​ക്കി ഇ​​സ്ര​​യേ​​ലി​​ലേ​​ക്കു മ​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.