ഫ്രാൻസിസ് മാർപാപ്പ റൊമാനിയ സന്ദർശിക്കും
ഫ്രാൻസിസ് മാർപാപ്പ റൊമാനിയ സന്ദർശിക്കും
Saturday, January 12, 2019 12:16 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ റൊ​​​മാനി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്നു. മേ​​​യ് 31 മു​​​ത​​​ൽ ജൂ​​​ൺ ര​​​ണ്ടു​​​വ​​​രെ ആ​​​യി​​​രി​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ല​​​സാ​​​ന്ദ്രോ ജി​​​സോ​​​ട്ടി അ​​​റി​​​യി​​​ച്ചു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബു​​​ക്കാ​​​റെ​​​സ്റ്റ്, കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ യാ​​​ഷി, ട്രാ​​​ൻ​​​സി​​​ൽ​​​വാ​​​നി​​​യ​​​യി​​​ലെ ബ്ലാ​​​ഷ്, മ്യെർകുറിയ ചിയുക് സി​​​റ്റി​​​യി​​​ലെ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

റൊ​​​മാനി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രും അ​​​വി​​​ടത്തെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ അ​​ധി​​കൃ​​ത​​രും ക്ഷ​​​ണി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം. ‘ന​​​മു​​​ക്ക് ഒ​​​രു​​​മി​​​ച്ചു ന​​​ട​​​ക്കാം’ എ​​​ന്ന​​​താ​​​ണ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ചോ​​​ദ​​​ന​​​വാ​​​ക്യം. ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ൽ റൊ​​മാനി​​​യ​​​ൻ ജ​​​ന​​​ത ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ ലോ​​​ഗോ​​​യും പു​​​റ​​​ത്തു​​​വി​​​ട്ടു.


വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​നാ​​​ണ് റൊ​​​മാനി​​​യ സ​​​ന്ദ​​​ർ​​​ശി​​​ച്ച ആ​​​ദ്യ മാ​​​ർ​​​പാ​​​പ്പ. 1999-ലാ​​​യി​​​രു​​​ന്നു അ​​​ത്. റൊ​​​മാനി​​​യ​​​യെ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ പൂ​​​ന്തോ​​​ട്ട​​​മെ​​​ന്ന് ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ അ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.