ബാഫ്റ്റയില്‍ ഫേവറേറ്റും റോമയും
ബാഫ്റ്റയില്‍  ഫേവറേറ്റും റോമയും
Monday, February 11, 2019 10:45 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് ഫി​​​​ലിം അ​​​​ക്കാ​​​​ഡ​​​​മി ആ​​​​ന്‍ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ആർട്ട് (ബാ​​​​ഫ്റ്റ​) അ​​​​വാ​​​​ര്‍ഡി​​​ൽ ദ ​​​​ഫേ​​​​വ​​​​റേ​​​​റ്റും സ്പാ​​​​നി​​​​ഷ് ചി​​​​ത്രം റോ​​​​മ​​​​യും തി​​​​ള​​​​ങ്ങി. അ​​​​ല്‍ഫോ​​​​ന്‍സോ ക്വാ​​​​റോ​​​​ണ്‍ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത മെ​​​​ക്‌​​​​സി​​​​ക്ക​​​​ന്‍ ബ്ലാ​​​​ക്ക് ആ​​​​ന്‍ഡ് വൈ​​​​റ്റ് ചി​​​​ത്രം റോ​​​​മ മി​​​​ക​​​​ച്ച ചി​​​​ത്രം, മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍, മി​​​​ക​​​​ച്ച ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ന്‍ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്‍പ്പെ​​​​ടെ നാ​​​​ലു പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി.

ഒലീ​​​​വി​​​​യ കോ​​​​ള്‍മാ​​​​ന്‍ ക്വീ​​​​ന്‍ ആ​​​​നി​​​​യാ​​​​യി അ​​​​ഭി​​​​നാ​​​​യി​​​​ച്ച ദ ​​​​ഫേ​​​​വ​​​​റേ​​​​റ്റ് മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്‍പ്പെ​​​​ടെ ഏ​​​​ഴു പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഫേ​​​​വ​​​​റേ​​​​റ്റി​​​​ന് 12 നോ​​​​മി​​​​നേ​​​​ഷ​​​​നു​​​​ക​​​​ളാ​​​​ണു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം ബൊ​​​​ഹീ​​​​മി​​​​യ​​​​ന്‍ റാ​​​​പ്‌​​​​സോ​​​​ഡി​​​​യി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​നു റ​​​​മി മാ​​​​ലി​​​​ക്ക് നേടി. സ്‌​​​​പൈ​​​​ഡ​​​​ര്‍മാ​​​​ന്‍: ഇ​​​​ന്‍ടു ദ ​​​​സ്‌​​​​പൈ​​​​ഡ​​​​ര്‍-​​​​വേ​​​​ഴ്‌​​​​സ​​​​സ് ആ​​​​ണ് മി​​​​ക​​​​ച്ച അ​​​​നി​​​​മേ​​​​ഷ​​​​ന്‍ ചി​​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.