ഇറാനിൽ ചാവേർ ആക്രമണം നടത്തിയതു പാക്കിസ്ഥാൻകാരൻ
Wednesday, February 20, 2019 12:26 AM IST
ടെ​​ഹ്റാ​​ൻ: ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഇ​​റാ​​നി​​ൽ വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ളുടെ ബ​​സി​​നു നേ​​ർ​​ക്കു ചാ​​വേ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി 27 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് പാ​​ക് സ്വ​​ദേ​​ശി ഹാ​​ഫീ​​സ് മു​​ഹ​​മ്മ​​ദ് അ​​ലി​​യാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​യി വി​​പ്ലവ ഗാ​​ർ​​ഡ് ക​​മാ​​ൻ​​ഡ​​ർ ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ മു​​ഹ​​മ്മ​​ദ് പാ​​ക്പോ പ​​റ​​ഞ്ഞു.

പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ഖ​​മ​​ന​​യ്‌​​യു​​ടെ നേ​​രി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​ശി​​ഷ്ട​​സേ​​നാ വി​​ഭാ​​ഗ​​മാ​​ണ് വി​​പ്ലവ​​ഗാ​​ർ​​ഡു​​ക​​ൾ. പാ​​ക്കി​​സ്ഥാ​​ൻ അ​​തി​​ർ​​ത്തി​​ക്ക​​ടു​​ത്തു​​ള്ള സി​​സ്റ്റാ​​ൻ-​​ബ​​ലൂ​​ചി​​സ്ഥാ​​ൻ പ്ര​​വി​​ശ്യ​​യി​​ൽ ഈ ​​മാ​​സം 27നാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്. ഗാ​​ർ​​ഡു​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സി​​നു സ​​മീ​​പം സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച കാ​​ർ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ര​​ണ്ടു ദി​​വ​​സം മു​​ന്പ് ഒ​​രു വ​​നി​​ത​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തെ​​ന്നും അ​​വ​​രെ ചോ​​ദ്യം ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ഭീ​​ക​​ര​​നെ തി​​രി​​ച്ച​​റി​​ഞ്ഞ​​തെ​​ന്നും ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ അ​​റി​​യി​​ച്ചു. ചാ​​വേ​​റി​​നു പു​​റ​​മേ സ്ഫോ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​റ്റൊ​​രു പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ര​​നെ​​ക്കൂ​​ടി തി​​രി​​ച്ച​​റി​​ഞ്ഞു. പാ​​ക്കി​​സ്ഥാ​​ൻ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജ​​യ്ഷെ അ​​ൽ ആ​​ദി​​ൽ (ആ​​ർ​​മി ഓ​​ഫ് ജ​​സ്റ്റീ​​സ്) ഇ​​റാ​​നി​​ലെ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.