ഹാനോയ് ഉച്ചകോടി: കിം യാത്രതിരിച്ചു
ഹാനോയ് ഉച്ചകോടി:   കിം യാത്രതിരിച്ചു
Sunday, February 24, 2019 12:19 AM IST
പ്യോം​​​ഗ്യാം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യു​​​ള്ള ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ഉ​​​ത്ത​​​ര​ കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ ഇ​​​ന്ന​​​ലെ യാ​​​ത്ര തി​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. 27,28 തീ​​​യ​​​തി​​​ക​​​ളാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.

ത​​​ന്‍റെ പ്ര​​​ത്യേ​​​ക ക​​​വ​​​ചി​​​ത ട്രെ​​​യി​​​നി​​​ൽ പ്യോം​​​ഗ്യാം​​​ഗി​​​ൽ​​​നി​​ന്നു പ്രാ​​​ദേ​​​ശി​​​ക​ സ​​​മ​​​യം വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​നു കിം ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ച്ചു. ര​​​ണ്ട​​​ര ദി​​​വ​​​സ​​​ത്തെ യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം വി​​​യ​​​റ്റ്നാം അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഡോം​​​ഗ് ഡാം​​​ഗി​​​ൽ ട്രെ​​​യി​​​നി​​​റ​​​ങ്ങി​​​ കാ​​​റി​​​ലാ​​​യി​​​രി​​​ക്കും ഹാ​​​നോ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര.
ഈ ​​​റൂ​​​ട്ടി​​​ൽ 26ന് ​​​മറ്റു വാ​​​ഹ​​​ന​​​ ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യി വി​​​ല​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജൂ​​​ണി​​​ൽ സിം​​​ഗ​​​പ്പൂ​​​രി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ കിം-​​​ട്രം​​​പ് ഉ​​​ച്ച​​​കോ​​​ടി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ര്യ​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​ല്ല.

ട്രംപിന്‍റെ സുരക്ഷയ്ക്ക് 200 രഹസ്യപ്പോലീസ്

ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യി 200 സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ എ​​​ത്തും. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ള്ള വി​​​ഭാ​​​ഗ​​​മാ​​​ണ് സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ്.


ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ ഹാ​​​നോ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന എ​​​ത്തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഒ​​​രു ഹെ​​​ലി​​​കോ​​​പ്റ്റ​​​റും ട്രം​​​പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ര​​​ണ്ടു കാ​​​റു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

അപരന്മാർ മുന്പേയെത്തി

ഹാ​​​നോ​​​യ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി​​​ക്കു മു​​​ന്പേ അ​​​പ​​​ര​​​ന്മാ​​​ർ ഹാ​​​നോ​​​യി​​​ൽ ഇ​​​റ​​​ങ്ങി.

ട്രം​​​പി​​​ന്‍റെ അ​​​പ​​​ര​​​ൻ റ​​​സ​​​ൽ വൈ​​​റ്റും കി​​​മ്മി​​​ന്‍റെ അ​​​പ​​​ര​​​ൻ ഹോ​​​വാ​​​ർ​​​ഡ് എ​​​ക്സും ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്ന് ആ​​​ളു​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​ പി​​​ടി​​​ച്ചുപ​​​റ്റി​​​യ​​​ത് പോ​​​ലീ​​​സി​​​ന് ഇ​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ല. ഇ​​​രു​​​വ​​​രും ഒ​​​രു ചാ​​​ന​​​ലി​​​ന് അ​​​ഭി​​​മു​​​ഖം ന​​​ല്കു​​​ന്ന​​​തി​​​നി​​​ടെ പോ​​​ലീ​​​സ് പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി.

നേ​​​താ​​​ക്ക​​​ളു​​​ടെ വേ​​​ഷം​​​കെ​​​ട്ടി ന​​​ട​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​ക്ക​​ണ​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​മെ​​​ന്നും പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​ൽ​​കി​​​യ​​​താ​​​യി ഹൊ​​​വാ​​​ർ​​​ഡ് എ​​​ക്സ് പി​​​ന്നീ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.