ബ്രെക്സിറ്റ്: രാജിവയ്ക്കാൻ മേയ്ക്കുമേൽ സമ്മർദം
ബ്രെക്സിറ്റ്: രാജിവയ്ക്കാൻ  മേയ്ക്കുമേൽ സമ്മർദം
Monday, March 25, 2019 12:43 AM IST
ല​​​ണ്ട​​​ൻ: ബ്രെ​​​ക്സി​​​റ്റ് ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന വീ​​​ണ്ടും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ല​​​ണ്ട​​​നി​​​ൽ ജ​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി.ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​വ​​​രാ​​​ണു മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു മു​​​ന്നി​​​ലൂ​​​ടെ ന​​​ട​​​ന്ന മാ​​​ർ​​​ച്ചി​​​ൽ പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ബ്രെ​​​ക്സി​​​റ്റ് തീ​​​യ​​​തി മാ​​​ർ​​​ച്ച് 29ൽ​​​നി​​​ന്ന് മേ​​​യ് 22 ലേ​​​ക്കു നീ​​​ട്ടാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ർ ഇ​​​തി​​​ന​​​കം ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ യുടെ നേതൃത്വത്തിൽ ​​​ത​​​യാ​​​റാ​​​ക്കി​​​യ ക​​​രാ​​​ർ ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ര​​​ണ്ടു വ​​​ട്ടം ത​​​ള്ളി​​​യി​​​രു​​​ന്നു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം രാ​​​ജി​​​വ​​​യ്ക്കാ​​​ൻ മേ​​​യ്ക്കു​​​മേ​​​ൽ സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മേ​​​യ്ക്ക് അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്കാ​​​ൻ ചി​​​ല മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.