ഷേക്സ്പിയറുടെ ലണ്ടൻ വസതി തിരിച്ചറിഞ്ഞു
Monday, April 15, 2019 12:10 AM IST
ല​​​ണ്ട​​​ൻ: റോ​​​മി​​​യോ​ ആ​​ൻ​​ഡ് ജൂ​​​ലി​​​യ​​​റ്റ് എ​​​ന്ന നാ​​​ട​​​കം എ​​ഴു​​തി​​യ​​പ്പോ​​ൾ വി​​ല്യം​​ ഷേ​​​ക്സ്പി​​​യ​​​ർ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത് ല​​ണ്ട​​നി​​ലെ ഒ​​രു വ​​സ​​തി​​യി​​ലാ​​ണെ​​ന്നു ക​​​ണ്ടെ​​​ത്തി. ല​​ണ്ട​​നി​​ൽ സെ​​​ന്‍റ് ഹെ​​​ല​​​ൻ​​​സ് പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ഈ ​​​നാ​​​ട​​​കം എ​​​ഴു​​​ത​​​വേ ഷേ​​​ക്സ്പി​​​യ​​​ർ ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​ട​​​ക ഗ​​​വേ​​​ഷ​​​ക​​​ൻ ജ​​​ഫ്രി മാ​​​ർ​​​ഷ് ആണു ക​​​ണ്ടെ​​​ത്ത​​​ലി​​​നു പി​​​ന്നി​​​ൽ. ലി​​​വ​​​ർ​​​പൂ​​​ൾ സ്ട്രീ​​​റ്റ് സ്റ്റേ​​​ഷ​​​ന​​​ടു​​​ത്ത് എ​​​വി​​​ടെ​​​യോ വ​​​ച്ചാ​​​ണ് ഈ​ ​​നാ​​ട​​കം എ​​​ഴു​​​തി​​​യ​​​തെ​​​ന്നാ​​​ണ് മു​​​ന്പു ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.