പോർച്ചുഗലിൽ ബസ് മറിഞ്ഞ് 29 മരണം
Thursday, April 18, 2019 11:13 PM IST
ലി​​​സ്ബ​​​ൺ: പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ലെ മ​​​ഡെ​​​യ്‌​​​ര ദ്വീ​​​പി​​​ൽ ജ​​​ർ​​​മ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് 29 പേ​​​ർ മ​​​രി​​​ച്ചു. മഡെയ്‌രയിലെ കാനിക്കോ എന്ന സ്ഥലത്ത് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബ​​​സ് റോഡിൽ നിന്നു തെന്നി ഒ​​​രു വീ​​​ടി​​​നു മു​​​ക​​​ളി​​​ൽ പ​​​തി​​​ക്കു​​​ക​​​യായി​​​രു​​​ന്നു. 50 പേ​​​രാ​​​ണു ബ​​​സി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 21 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.


അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക്കി​​​ന്‍റെ മു​​​ത്ത് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മ​​​ഡെ​​​യ്‌​​​ര ദ്വീ​​​പി​​​ലെ കാ​​​ലാ​​​വ​​​സ്ഥ ആ​​​സ്വ​​​ദി​​​ക്കാ​​​ൻ വ​​​ർ​​​ഷം പ​​​ത്തു ലക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ത്തു​​​ന്നു. കൂ​​​ടു​​​ത​​​ലും ബ്രി​​​ട്ട​​​ൻ, ജ​​​ർ​​​മ​​​നി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.