പേർഷ്യൻ ഗൾഫിനു മുകളിൽ പറക്കുന്ന വിമാനങ്ങൾക്കു യുഎസ് മുന്നറിയിപ്പ്
Sunday, May 19, 2019 12:25 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​എ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക​​​ടു​​​ത്തേ​​​ക്കു മി​​​സൈ​​​ലു​​​ക​​​ൾ നീ​​​ക്കുന്ന​​​താ​​​യി യു​​​എ​​​സ് സ്റ്റേ​​​റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.


ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി ചെ​​​റു​​​ക്കാ​​​നാ​​​യി പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്ക് യു​​​എ​​​സ് വി​​​മാ​​​ന​​​മാ​​​വാ​​​ഹി​​​നി​​​യും ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളും പേ​​​ട്രി​​​യ​​​റ്റ് മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​വും അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​ദി​​​യു​​​ടെ എ​​​ണ്ണക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കും എ​​​ണ്ണ പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ ഇ​​​റാ​​​നാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd