പുതിയ കിലോഗ്രാം വന്നു (തൂ​ക്കം പ​ഴ​യ​തു​ത​ന്നെ)
Wednesday, May 22, 2019 12:18 AM IST
പാ​രീ​സ്/​ന്യൂ​ഡ​ൽ​ഹി: കി​ലോ​ഗ്രാം മാ​റി. മാ​റ്റം തി​ങ്ക​ളാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. ലോ​കം മു​ഴു​വ​നും വ​ന്ന മാ​റ്റം ഇ​ന്ത്യ​യി​ലും സം​ഭ​വി​ച്ചു.

പ​ക്ഷേ, ഒ​ന്നും മാ​റു​ന്നി​ല്ല. നി​ങ്ങ​ളു​ടെ കി​ലോ​ഗ്രാം ക​ട്ടി​ക​ളി​ലോ ഇ​ല​ക്‌​ട്രോ​ണി​ക് ത്രാ​സു​ക​ളി​ലോ കി​ലോ​ഗ്രാം അ​ള​വി​നോ മാ​റ്റ​മി​ല്ല. മാ​റ്റം കി​ലോ​ഗ്രാ​മി​ന്‍റെ നി​ർ​വ​ച​ന​ത്തി​നു മാ​ത്രം. ക​ഴി​ഞ്ഞ​വ​ർ​ഷം സ്വീ​ക​രി​ച്ച പു​തി​യ നി​ർ​വ​ച​നം ഈ ​തി​ങ്ക​ളാ​ഴ്ച ലോ​ക അ​ള​വു​ദി​ന​ത്തി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യെ​ന്നേ ഉ​ള്ളൂ.

നേ​ര​ത്തേ ഒ​രു പ്ലാ​റ്റി​നം-​ഇ​റി​ഡി​യം ലോ​ഹ​ക്ക​ട്ട​യു​ടെ ഭാ​ര​മാ​യി​രു​ന്നു ഒ​രു​കി​ലോ​ഗ്രാം. പാ​രീ​സി​ലെ നാ​ഷ​ണ​ൽ ല​ബോ​റ​ട്ട​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ ​കി​ലോ​ഗ്രാം ക​ട്ട ഇ​നി​യും അ​വി​ടെ ഉ​ണ്ടാ​കും. പ​ക്ഷേ കി​ലോ​ഗ്രാ​മി​ന്‍റെ അ​ള​വ് അ​തി​ന്‍റെ തൂ​ക്ക​മ​ല്ല.

ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ പി​ണ്ഡ​വും ഊ​ർ​ജ​വും ഒ​ന്നു​ത​ന്നെ​യാ​ണെ​ന്നു സ്ഥാ​പി​ച്ച​ല്ലോ. വി​ഖ്യാ​ത​മാ​യ ആ ​സ​മ​വാ​ക്യം (ഊ​ർ​ജം = പി​ണ്ഡം ഗു​ണം പ്ര​കാ​ശ പ്ര​വേ​ഗ​ത്തി​ന്‍റെ വർ​ഗം) ആ​ധാ​ര​മാ​ക്കി​യാ​ണ് ഇ​നി കി​ലോ​ഗ്രാം നി​ർ​വ​ചി​ക്കു​ക. ഇ​തി​നു മാ​ക്സ്പ്ലാ​ങ്ക് ക​ണ്ടെ​ത്തി​യ പ്ലാ​ങ്ക് സ്ഥി​രാ​ങ്കം ഉ​പ​യോ​ഗി​ക്കു​ന്നു. പ്ര​കാ​ശ​ത്തി​ന്‍റെ ആ​വൃ​ത്തി​യും ആ ​ആ​വൃ​ത്തി​യു​ടെ ഊ​ർ​ജ​നി​ല​യും ത​മ്മി​ലു​ള്ള അ​നു​പാ​ത​മാ​ണ് ഈ ​സ്ഥി​രാ​ങ്കം. ഈ ​സ്ഥി​രാ​ങ്ക​വു​മാ​യി ബ​ന്ധി​പ്പി​ച്ച് കി​ലോ​ഗ്രാം ക​ണ്ടെ​ത്തു​ന്ന​ത് എ​ന്തി​നെ​ന്നു ന്യാ​യ​മാ​യും സം​ശ​യി​ക്കാം.


മാ​റ്റം​വ​രാ​തി​രി​ക്കാ​ൻ എ​ന്നാ​ണു​ത്ത​രം. സ്ഥി​രാ​ങ്ക​ത്തി​ന് ഒ​രു​ത​ര​ത്തി​ലും മാ​റ്റ​മി​ല്ല. താ​പ-​ഈ​ർ​പ്പ മാ​റ്റ​ങ്ങ​ൾ ഇ​ല്ലാ​തെ പാ​രീ​സി​ൽ സൂ​ക്ഷി​ക്കു​ന്ന പ്ലാ​റ്റി​നം-​ഇ​റി​ഡി​യം ക​ട്ട​യ്ക്ക് 130 വ​ർ​ഷം​കൊ​ണ്ട് 50 മൈ​ക്രോ​ഗ്രാം കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഈ ​മാ​റ്റം​പോ​ലു​മി​ല്ലാ​തെ പു​തി​യ നി​ർ​വ​ച​ന​പ്ര​കാ​രം കി​ലോ​ഗ്രാം നി​ർ​ണ​യി​ക്കാ​നാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.