നോട്ടർഡാം കത്തീഡ്രൽ ചാപ്പലിൽ ശനിയാഴ്ച ദിവ്യബലി അർപ്പിക്കും
നോട്ടർഡാം കത്തീഡ്രൽ ചാപ്പലിൽ ശനിയാഴ്ച ദിവ്യബലി അർപ്പിക്കും
Wednesday, June 12, 2019 12:11 AM IST
പാ​​​രീ​​​സ്: തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ക​​​ന​​​ത്ത​​​നാ​​​ശം നേ​​​രി​​​ട്ട പാ​​​രീ​​​സി​​​ലെ നോ​​​ട്ട​​​ർ​​​ഡാം ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ന്നു. ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ സൈ​​​ഡ് ചാ​​​പ്പ​​​ലി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ർ​​​പ്പി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്ക് പാ​​​രീ​​​സ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മൈ​​​ക്ക​​​ൽ ഓ​​​പി​​​റ്റ് കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. വൈ​​​ദി​​​ക​​​രും ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ പ്ര​​​മു​​​ഖ​​​രും ഉ​​​ൾ​​​പ്പെ​​​ടെ ചു​​​രു​​​ക്കം പേ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളു. ദി​​​വ്യ​​​ബ​​​ലി ത​​​ത്സ​​​മ​​​യം ടി​​​വി​​​യി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​മെ​​​ന്ന് രൂ​​​പ​​​താ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ഏ​​​പ്രി​​​ൽ 15ന് ​​​അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യ നോ​​​ട്ട​​​ർ​​​ഡാം ക​​​ത്തീ​​​ഡ്ര​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​മെ​​​ന്നു ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ക്രോ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക​​​ത്തീ​​​ഡ്ര​​​ലി​​​നു മു​​​ന്നി​​​ലു​​​ള്ള തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്ത് വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രൂ​​​പ​​​താ​​​ധി​​​കാ​​​രി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.