ഹോർമുസ് കടലിടുക്കിൽ സഞ്ചരിച്ച എണ്ണടാങ്കർ ഇറാൻ പിടിച്ചു
ഹോർമുസ് കടലിടുക്കിൽ  സഞ്ചരിച്ച എണ്ണടാങ്കർ  ഇറാൻ പിടിച്ചു
Wednesday, July 17, 2019 12:18 AM IST
ദു​​ബാ​​യി: യു​​എ​​ഇ​​യു​​ടെ കി​​ഴ​​ക്ക​​ൻ തീ​​ര​​ത്തെ ഫൂ​​ജൈ​​റ​​യി​​ലേ​​ക്ക് പോ​​യ എ​​ണ്ണടാ​​ങ്ക​​ർ(​​എ​​ണ്ണ​​ക്ക​​പ്പ​​ൽ) ഇ​​റാ​​ൻ പി​​ടി​​ച്ചെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച ഈ ​​ക​​പ്പ​​ലി​​ൽ നി​​ന്നു​​ള്ള സി​​ഗ്ന​​ലു​​ക​​ൾ ശ​​നി​​യാ​​ഴ്ച​​യ്ക്കു​​ശേ​​ഷം കി​​ട്ടു​​ന്നി​​ല്ല.​​പാ​​ന​​മ​​യു​​ടെ പ​​താ​​ക വ​​ഹി​​ക്കു​​ന്ന റി​​യാ ഇ​​റാ​​ന്‍റെ സ​​മു​​ദ്രാ​​തി​​ർ​​ത്തി​​യി​​ൽ ക​​ട​​ന്ന​​ശേ​​ഷ​​മാ​​ണു സി​​ഗ്ന​​ൽ കി​​ട്ടാ​​താ​​യ​​ത്. ക​​പ്പ​​ലി​​ന് എ​​ന്തു പ​​റ്റി​​യെ​​ന്ന് ഇ​​റാ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

ഇ​​റാ​​ൻ വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ളു​​ടെ താ​​വ​​ളം സ്ഥി​​തി​​ചെ​​യ്യു​​ന്ന ക്വേ​​ഷാം ദ്വീ​​പി​​നു സ​​മീ​​പം വ​​ച്ചാ​​ണു ക​​പ്പ​​ൽ കാ​​ണാ​​താ​​യ​​തെ​​ന്നും ഇ​​റാ​​നെ​​യാ​​ണു സം​​ശ​​യ​​മെ​​ന്നും ഒ​​രു യു​​എ​​സ് പ്ര​​തി​​രോ​​ധ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു. ക​​പ്പ​​ൽ യു​​എ​​ഇ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​ത​​ല്ലെ​​ന്നും എ​​മി​​റാ​​ത്തി ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​രും അ​​തി​​ലി​​ല്ലെ​​ന്നും യു​​എ​​ഇ​​യി​​ലെ ഒ​​രു​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.


ഈ​​യി​​ടെ സി​​റി​​യ​​യി​​ലേ​​ക്ക് പോ​​യ ഇ​​റാ​​ന്‍റെ സൂ​​പ്പ​​ർ​​ടാ​​ങ്ക​​ർ ജി​​ബ്രാ​​ൾ​​ട്ട​​റി​​ൽ ബ്രി​​ട്ടീ​​ഷ് നാ​​വി​​ക​​ർ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​തു തി​​രി​​ച്ചു​​ത​​ന്നി​​ല്ലെ​​ങ്കി​​ൽ പ്ര​​ത്യാ​​ഘാ​​തം ഗു​​രു​​ത​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഇ​​റാ​​ൻ ഭീ​​ഷ​​ണി മു​​ഴ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.