ഇമ്രാൻെ യുഎസ് യാത്ര ഖത്തർ എയർവേയ്സിൽ
ഇമ്രാൻെ യുഎസ് യാത്ര ഖത്തർ എയർവേയ്സിൽ
Saturday, July 20, 2019 12:27 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ത്രി​​ദി​​ന യു​​എ​​സ് പ​​ര്യ​​ട​​ന​​ത്തി​​നാ​​യി പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ​​ഖാ​​ൻ ഞാ​​യ​​റാ​​ഴ്ച യാ​​ത്ര പു​​റ​​പ്പെ​​ടും. പ്ര​​ത്യേ​​ക വി​​മാ​​നം ഒ​​ഴി​​വാ​​ക്കി ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ന്‍റെ യാ​​ത്രാ​​വി​​മാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും അ​​ദ്ദേ​​ഹം പോ​​കു​​ക​​യെ​​ന്ന് സ്പെ​​ഷ​​ൽ അ​​സി​​സ്റ്റ​​ന്‍റ് ന​​യി​​മു​​ൽ ട്വീ​​റ്റ് ചെ​​യ്തു. സാ​​ന്പ​​ത്തി​​കപ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന പാ​​ക്കി​​സ്ഥാ​​ൻ അ​​ടു​​ത്ത​​ിടെ ഐ​​എം​​എ​​ഫി​​ൽനിന്ന് 600കോ​​ടി ഡോ​​ള​​റി​​ന്‍റെ വാ​​യ്പ എ​​ടു​​ത്തി​​രു​​ന്നു. ഈ ​​മാ​​സം 22ന് ​​ഇ​​മ്രാ​​ൻ വൈ​​റ്റ്ഹൗ​​സി​​ൽ ട്രം​​പു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. പാ​​ക് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ഷാ ​​മു​​ഹ​​മ്മ​​ദ് ഖു​​റേ​​ഷി, പാ​​ക് സൈ​​നി​​ക മേ​​ധാ​​വി ജ​​ന​​റ​​ൽ ഖ​​മ​​ർ ജാ​​വേ​​ദ് ബ​​ജ്‌​​വ എ​​ന്നി​​വ​​ർ ഖാ​​നെ അ​​നു​​ഗ​​മി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.