ഇന്ത്യൻ വംശജരായ ഡോക്ടർ ദന്പതികൾ വിമാനം തകർന്നു മരിച്ചു
ഇന്ത്യൻ വംശജരായ  ഡോക്ടർ ദന്പതികൾ  വിമാനം തകർന്നു മരിച്ചു
Friday, August 9, 2019 10:38 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ൽ ചെ​​​റു​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ഡോ​​​ക്ട​​​ർ ദ​​​ന്പ​​​തി​​​ക​​​ളും അ​​​വ​​​രു​​​ടെ മ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഫി​​​ല​​​ഡ​​​ൽ​​​ഫി​​​യ​​​യി​​​ൽ നി​​​ന്ന് ഒ​​​ഹാ​​​യോ​​​യി​​​ലേ​​​ക്ക് സ്വ​​​ന്തം ബീ​​​ച്ച്ക്രാ​​​ഫ്റ്റ് ബൊ​​​നാ​​​ൻ​​​സ വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​തി​​​രി​​​ച്ച ജ​​​സ്‌​​​വി​​​ർ​​​ ഖു​​​രാ​​​ന, ഭാ​​​ര്യ ദി​​​വ്യ, മ​​​ക​​​ൾ കി​​​ര​​​ണ്‌ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഖു​​​രാ​​​ന​​​യാ​​​യി​​​രു​​​ന്നു വി​​​മാ​​​നം പൈ​​​ല​​​റ്റ് ചെ​​​യ്ത​​​ത്.

വ്യാഴാഴ്ച എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ചു മൂ​​​ന്നു മി​​​നി​​​റ്റി​​​ന​​​കം അ​​​പ്പ​​​ർ​​​മോ​​​ർ​​​ല​​​ൻ​​​ഡ് ടൗ​​​ൺ​​​ഷി​​​പ്പി​​​ലെ വീ​​​ടു​​​ക​​​ളു​​​ടെ പി​​​ൻ​​​വ​​​ശ​​​ത്ത് വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ര​​​ങ്ങ​​​ളി​​​ൽ ത​​​ട്ടി​​​യാ​​​ണ് വി​​​മാ​​​നം വീ​​​ണ​​​ത്. സ​​​മീ​​​പ​​​ത്തു നാ​​​ലോ​​​ളം വീ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. വീ​​​ടു​​​ക​​​ൾ​​​ക്ക് നാ​​​ശ​​​ന​​​ഷ്ട​​​മി​​​ല്ല.​​​നി​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്കാ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്ന് മോ​​​ർ​​​ല​​​ൻ​​​ഡ് പോ​​​ലീ​​​സ് മേ​​​ധാ​​​വി മൈ​​​ക്ക​​​ൽ മ​​​ർ​​​ഫി പ​​​റ​​​ഞ്ഞു.


ടെ​​​ന്പി​​​ൾ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ത്തോ​​​ള​​​ജി, ലാ​​​ബ് മെ​​​ഡി​​​സി​​​ൻ പ്ര​​​ഫ​​​സ​​​റാ​​​ണ് അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ ജ​​​സ്‌​​​വി​​​ർ ഖു​​​രാ​​​ന. ഡ്രെ​​​ക്സ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചി​​​ൽ​​​ഡ്ര​​​ൻ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ പീ​​​ഡി​​​യാ​​​ട്രി​​​ക് ന്യൂ​​​റോ​​​ള​​​ജി​​​സ്റ്റാ​​​യി​​​രു​​​ന്നു അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​യ ഭാ​​​ര്യ ദി​​​വ്യ. പ​​​ത്തൊ​​​ൻ​​​പ​​​തു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ൾ കി​​​ര​​​ൺ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​പാ​​​യ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. വി​​​മാ​​​ന ദു​​​ര​​​ന്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് ദേ​​​ശീ​​​യ ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.