വുഹാനിലെ ഇന്ത്യക്കാർ പറയുന്നു ! വേണ്ടതു ലോക്ക് ഡൗണും സന്പർക്കവിലക്കും
വുഹാനിലെ ഇന്ത്യക്കാർ പറയുന്നു !  വേണ്ടതു ലോക്ക് ഡൗണും സന്പർക്കവിലക്കും
Thursday, April 9, 2020 10:39 PM IST
ബെ​യ്ജിം​ഗ്: ക​ർ​ശ​ന ലോ​ക്ക്ഡൗ​ണും സ​ന്പ​ർ​ക്ക​വി​ല​ക്കു​മാ​ണു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു വേ​ണ്ട​തെ​ന്ന് വു​ഹാ​നി​ൽ തു​ട​രേ​ണ്ടി വ​ന്ന ഇ​ന്ത്യ​ക്കാ​ർ. 76 ദി​വ​സ​മാ​ണ് ഇ​വ​ർ ലോ​ക്ക്ഡൗ​ണി​ൽ ക​ഴി​ഞ്ഞ​ത്.

ഈ ​ദു​രി​തം അ​വ​സാ​നി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച​യാ​ണു വു​ഹാ​നി​ലെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച​ത്.
73 ദി​വ​സം ഞാ​ൻ എ​ന്‍റെ മു​റി​യി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഞാ​ൻ സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 73 ദി​വ​സ​വും ആ​രോ​ടും ഞാ​ൻ സം​സാ​രി​ച്ചി​രു​ന്നി​ല്ല. എ​ല്ലാ​വ​രും മു​റി​ക​ളി​ൽ അ​ട​ച്ചി​രി​ക്കു​ക​യാി​രു​ന്നു- ​മ​ല​യാ​ളി​യാ​യ ഹൈ​ഡ്രോ ബ​യോ​ള​ജി​സ്റ്റ് അ​രു​ണ്‍ജി​ത്ത് പ​റ​ഞ്ഞു.

ര​ണ്ടു പ്ര​ത്യേ​ക എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ലാ​യി എ​ഴു​ന്നൂ​റോ​ളം ഇ​ന്ത്യ​ക്കാ​രെ​യും വി​ദേ​ശി​ക​ളെ​യും ഇ​ന്ത്യ വു​ഹാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചി​രു​ന്നു.


എ​ന്നാ​ൽ അ​രു​ണ്‍ജി​ത് വു​ഹാ​നി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ്ന​ബാ​ധി​ത സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യെ​ന്ന​ത് ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മ​ല്ല എ​ന്നാ​ണ് അ​രു​ണ്‍ജി​ത്തി​ന്‍റെ അ​ഭി​പ്രാ​യം. 1.1 കോ​ടി ജ​ന​ങ്ങ​ളു​ള്ള വു​ഹാ​നി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച അ​പൂ​ർ​വം ഇ​ന്ത്യ​ക്കാ​രി​ലൊ​രാ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് ഭാ​ര്യ​ക്കും കു​ട്ടി​ക്കും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും അ​പ​ക​ട​മാ​കു​മെ​ന്നു ക​രു​തി​യെ​ന്ന് അ​രു​ണ്‍ജി​ത് പ​റ​ഞ്ഞു.

രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യ ഇ​ന്ത്യ​യു​ടേ​ത് യു​ക്ത​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ലം എ​ത്തു​ക​യും ജ​ന​ങ്ങ​ള​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് ഇ​ന്ത്യ​യി​ൽ യ​ഥാ​ർ​ഥ പ്ര​ശ്നം ഉ​യ​ർ​ന്നു​വ​രി​ക​യെ​ന്ന് അ​രു​ണ്‍ജി​ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.