തായ്‌ലൻഡിൽ ട്രെയിൻ ബസിലിടിച്ച് 18 മരണം
തായ്‌ലൻഡിൽ ട്രെയിൻ ബസിലിടിച്ച് 18 മരണം
Sunday, October 11, 2020 11:58 PM IST
ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ബ​​​സി​​​ൽ ട്രെ​​​യി​​​നി​​​ടി​​​ച്ച് 18 പേ​​​ർ മ​​​രി​​​ച്ചു. 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ, ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ങ്കോ​​​ക്കി​​​ന് 50 കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ബു​​​ദ്ധ​​​ക്ഷേ​​​ത്ര​​​ത്തി​​​ലേ​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ബ​​​സി​​​ൽ 60 പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. പാ​​​ള​​​ത്തി​​​നു കു​​​റു​​​കെ​​​യു​​​ള്ള  റോ​​​ഡി​​​ൽ​​​വ​​​ച്ച് ച​​​ര​​​ക്കു​​​തീ​​​വ​​​ണ്ടി ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ നാ​​​ലു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.


റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​ പ​​തി​​വാ​​യ രാ​​ജ്യ​​മാ​​ണു താ​​​യ്‌​​​ല​​ൻ​​ഡ്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ 2018ലെ ​​​ഒ​​​രു റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ട്രാ​​​ഫി​​​ക് ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്താ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.