മോസ്കുകളെ നിയന്ത്രിക്കാൻ ഫ്രാൻസിൽ നിയമം
മോസ്കുകളെ നിയന്ത്രിക്കാൻ ഫ്രാൻസിൽ നിയമം
Sunday, July 25, 2021 12:39 AM IST
പാ​രീ​സ്: മോ​സ്കു​ക​ൾ​ക്കും മ​ത​സം​ഘ​ട​ന​ക​ൾ​ക്കും മേ​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്ന നി​യ​മം ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. അം​ഗ​ങ്ങ​ൾ അ​ക്ര​മ​ത്തി​നും വി​ദ്വേ​ഷ​ത്തി​നും പ്രേ​ര​ണ ന​ല്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ കോ​ട​തി ഉ​ത്ത​ര​വ് ഇ​ല്ലാ​തെത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നെ​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ടാ​നും മ​ത​സം​ഘ​ട​ന​ക​ളെ പി​രി​ച്ചു​വി​ടാ​നു​മു​ള്ള അ​ധി​കാ​രം ഇ​തോ​ടെ സ​ർ​ക്കാ​രി​നു കൈ​വ​ന്നു.

ഇ​സ്‌​ലാ​മി​ക വി​ഘ​ട​ന​വാ​ദ​ത്തെ നേ​രി​ടാ​ൻ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ആ​ണ് നി​യ​മം മു​ന്നോ​ട്ടു​വ​ച്ച​ത്. പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധോ​സ​ഭ​യാ​യ നാ​ഷ​ണ​ൽ അ​സം​ബ്ലി​യി​ൽ 19നെ​തി​രേ 49 വോ​ട്ടു​ക​ൾ​ക്ക് ബി​ൽ പാ​സാ​യി. ഇ​സ്‌​ലാ​മി​ക മു​ന്നേ​റ്റ​ങ്ങ​ൾ ഫ്രാ​ൻ​സി​ന്‍റെ മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന മാ​ക്രോ​ണി​ന്‍റെ വാ​ദ​ത്തി​നു​ള്ള ​ശ​ക്ത​മാ​യ പി​ന്തു​ണ കൂ​ടി​യാ​യി നി​യ​മ​ത്തി​നു പാ​ർ​ല​മെ​ന്‍റി​ൽ ല​ഭി​ച്ച വോട്ടുകൾ.


ആ​ശ​യ​ത്തി​ന്‍റെ​യും മ​ത​തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പേ​രി​ൽ ഫ്രാ​ൻ​സി​ന്‍റെ മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മേ​ലും പൊ​തു​സേ​വ​നം ന​ല്കു​ന്ന​വ​ർ​ക്കു​മേ​ലും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​യി മാ​റി. അ​ക്ര​മ​വും വി​ദ്വേ​ഷ​വും പ്ര​ച​രി​പ്പി​ക്കു​ന്ന മ​ത​സം​ഘ​ട​ന​ക​ളെ താ​ത്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ സ​ർ​ക്കാ​രി​നു പി​രി​ച്ചു​വി​ടാം. നി​ർ​ബ​ന്ധി​ത​ വി​വാ​ഹം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കു​ന്നു.

ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ മ​ത​സം​ഘ​ട​ന​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കി​ല്ല. പു​രോ​ഹി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി വി​ല​ക്കു​ന്നു. മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​നി​യോ​ഗം ക്ര​മ​സ​മാ​ധാ​ന​ത്തി​നു ത​ട​സ​മാ​ക​രു​തെ​ന്നും നി​യ​മ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.