ഇയാൻ ചുഴലിക്കാറ്റ്: അമേരിക്കയിൽ മരണം 47 ആയി
ഇയാൻ ചുഴലിക്കാറ്റ്: അമേരിക്കയിൽ മരണം 47 ആയി
Monday, October 3, 2022 2:13 AM IST
ഫോ​​​ർ​​​ട്ട് മ​​​യേ​​​ഴ്സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 47 ആ​​​യി. അ​​​തീ​​​വ​​​ശ​​​ക്തി​​​യി​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച ഇ​​​യാ​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഫ്ളോ​​​റി​​​ഡ​​​യു​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ തീ​​​ര​​​ത്താ​​​ണു ക​​​ന​​​ത്ത നാ​​​ശം വി​​​ത​​​ച്ച​​​ത്.

മേ​​​ഖ​​​ല​​​യി​​​ലെ 2.8 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​തെ ക​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന​​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലും ക്യൂ​​​ബ​​​യി​​​ലും ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ശ​​​നി​​​യാ​​​ഴ്ച ഫ്ളോ​​​റി​​​ഡ തീ​​​ര​​​ത്തു​​​നി​​​ന്നു മാ​​​ത്രം 1000 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.