ഇൻഫോസിസിനു 10% ലാഭവർധന
Tuesday, October 16, 2018 10:56 PM IST
ബംഗളൂരു: ഇൻഫോസിസ് ടെക്നോളജീസിനു തിളക്കമില്ലാത്ത രണ്ടാം ത്രൈമാസ റിസൽട്ട്. അറ്റാദായം 10 ശതമാനം വർധിച്ചു. വരുമാന വർധന 17.7 ശതമാനമാണ്. ഡോളർ കണക്കിൽ വരുമാന വളർച്ച 8.1 ശതമാനമേ ഉള്ളൂ.
കന്പനി ഓഹരി ഒന്നിന് ഏഴു രൂപ ലാഭവീതം പ്രഖ്യാപിച്ചു. വാർഷിക വരുമാന വളർച്ചയെപ്പറ്റി കഴിഞ്ഞ ത്രൈമാസത്തിലെ പ്രതീക്ഷ നിലനിർത്തി.