യുടിഐ വാല്യു ഓപ്പർച്യൂണിറ്റീസ് ഫണ്ട് ആസ്തി 4,181 കോടി
Friday, September 13, 2019 11:46 PM IST
കൊച്ചി: എല്ലാ മേഖലകളിലുമുള്ള ഓഹരികളുടെ ആന്തരിക മൂല്യത്തിൽ ഊന്നൽ നല്കുന്ന യുടിഐ വാല്യു ഓപ്പർച്യൂണിറ്റീസ് ഫണ്ടിന്റെ ആസ്തിയുടെ വലുപ്പം 4181 കോടി രൂപയിലെത്തി. ഫണ്ടിലെ യൂണിറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം 4.87 ലക്ഷം കവിഞ്ഞു. നിക്ഷേപശേഖരത്തിൽ 74 ശതമാനത്തോളം ലാർജ് കാപ് ഓഹരികളിലും ശേഷിച്ചത് മിഡ്, സ്മോൾ കാപ് ഓഹരികളിലുമാണ്.