ആയുർവേദ സേവനങ്ങൾക്കായി ഓണ്‍ലൈൻ പോർട്ടൽ
Saturday, October 12, 2019 11:26 PM IST
കൊച്ചി: അംഗീകൃത ആയുർവേദ കേന്ദ്രങ്ങളെ ഒറ്റകുടക്കീഴിൽ കൊണ്ടുവന്ന് ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽസ് ഹെൽത്ത് ആൻഡ് വെൽനെസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ‘ട്രാവെൽസ്’ ഓണ്‍ലൈൻ പോർട്ടൽ പുറത്തിറക്കി.
ചികിത്സ, മരുന്നുകൾ, പരിശോധന ഉൾപ്പെടെ ആയുർവേദവുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങൾ മനസിലാക്കാനും മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയുംവിധമുള്ള ഓണ്‍ലൈൻ പോർട്ടലാണ് ട്രാവെൽസ് എന്ന് ഡയറക്ടർ സി.ആർ. ഗോപകുമാർ പിള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെയും പുറത്തെയും 1200 ഓളം അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പോർട്ടലിലൂടെ വിനോദസഞ്ചാരികൾക്ക് ഹോട്ടൽ ബുക്കിംഗിനൊപ്പം പോർട്ടൽ വഴി ആയുർവേദ സേവനങ്ങളും ബുക്ക് ചെയ്യാം. ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ, കെടിഡിസി എന്നിവയുടെ സഹകരണവും പദ്ധിക്കുണ്ട്. ട്രാവെൽസിന്റെ മൊബൈൽ ആപ്ലിക്കേഷൻ നവംബറിൽ പുറത്തിറക്കും. ഡോ. വി.ജി. ഉദയകുമാർ, വിജയ് കോലോത്ത്, മനോജ്, മെബിൻ റോയ്, കെ. റെജികുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.