ബാ​ങ്ക് മേ​ധാ​വി​ക​ളു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
ബാ​ങ്ക് മേ​ധാ​വി​ക​ളു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Wednesday, July 29, 2020 12:26 AM IST
മും​​​​ബൈ: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ​​​​യും ഏ​​​​താ​​​​നും സ്വ​​​​കാ​​​​ര്യ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ധാ​​​​വി​​​​മാ​​​​രു​​​​മാ​​​​യി ഇ​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സിം​​​​ഗി​​​ലൂ​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ലാ​​​സീ​​​​താ​​​​രാ​​​​മ​​​​നും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. രാ​​​​ജ്യ​​​​ത്ത് കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് മോ​​​​ദി ബാ​​​​ങ്ക് മേ​​​​ധാ​​​​വി​​​​മാ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. സൂ​​​​ക്ഷ്മ-​​​​ചെ​​​​റു​​​​കി​​​​ട- ഇ​​​​ട​​​​ത്ത​​​​രം വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ പ​​​​ണല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ച​​​​ർ​​​​ച്ച​​​​യെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.