സ്വര്‍ണവില കുറഞ്ഞു
Tuesday, March 30, 2021 12:34 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി.
കഴിഞ്ഞ ദിവസം ഗ്രാമിന് 20 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നലെ വില കുറഞ്ഞത്. ഏതാനും നാളുകളായി സ്വര്‍ണവില കയറിയും ഇറങ്ങിയും തുടരുന്ന പ്രവണതയാണു വിപണിയില്‍.