ടാറ്റ 60 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തു
Wednesday, December 8, 2021 10:47 PM IST
കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡിന് (എജെഎൽ) 60 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തു. പരമാവധി 328 എച്ച്പി കരുത്തും 3000 എൻഎം പരമാവധി ടോർക്കുമാണ് ടാറ്റ ബസിനു വാഗ്ദാനം ചെയ്യുന്നത്.