ഏജിയസ് ഫെഡറല്‍ ലൈഫിന്റെ അറ്റാദായം 94 കോടി
Thursday, May 5, 2022 2:03 AM IST
കൊച്ചി: സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 94 കോടി രൂപയിലേക്ക് ഉയർന്നു. തുടര്‍ച്ചയായ പത്താം വര്‍ഷവും ലാഭം നേടിയ കന്പനി മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനവോടെ 2,207 കോടി രൂപ പ്രീമിയം സമാഹരിച്ചു. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 27 ശതമാനം വര്‍ധിച്ച് 639 കോടി രൂപയിലും, പുതുക്കല്‍ പ്രീമിയം അഞ്ചുശതമാനം വര്‍ധിച്ച് 1,391 കോടി രൂപയിലുമെത്തി.