കെഎസ്ഐഡിസി സ്റ്റാർട്ട് അപ്പ് കോണ്‍ക്ലേവ് 28ന്
Monday, September 26, 2022 11:46 PM IST
തിരുവനന്തപുരം: കെഎസ്ഐഡിസി സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് 28ന് രാവിലെ പത്തിന് ഹോട്ടൽ റെസിഡൻസി ടവറിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കെഎസ്ഐഡിസിയുടെ സ്റ്റാർട്ടപ് സാന്പത്തിക പദ്ധതിയിൽ വായ്പയെടുത്തിട്ടുള്ളതും വിജയകരമായി പ്രവർത്തിക്കുന്നതും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി ചർച്ചകൾ നടത്തിയിട്ടുള്ളതുമായ കന്പനികളുടെ സംഗമമാണ് സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ്.