കഴിഞ്ഞ മൂന്നുമാസത്തിനിടെ 800 വിമാന സർവീസുകളാണ് കേരളത്തിൽനിന്നു റദ്ദാക്കിയത്. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതു മുതൽ പണം തിരികെ നൽകുന്നതുവരെയുള്ള കാര്യങ്ങളിൽ അലംഭാവമാണുണ്ടായത്.
സർക്കാർ ഇടപെട്ടു പ്രശ്നപരിഹാരത്തിന് വഴിയൊരുക്കണം. വിമാനനിരക്കു വർധന പരിഹരിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയില്ല. നേരത്തേ രൂപീകരിച്ച ഇത്തരം സമിതികളുടെ പ്രവർത്തനം എവിടെയായെന്ന് വ്യക്തമാക്കിയ ശേഷം പുതിയ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.