Christianity and the Societies of North East India
Christianity and the Societies of North East India

തോ​മ​സ് കൊ​ച്ചു​ത​റ
പേ​ജ്: 500; വി​ല: Pound19, Euro19
www.europebooks.co.uk

വ​ട​ക്കു​കി​ഴ​ക്കെ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​സാം, മേ​ഘാ​ല​യ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, നാ​ഗാ​ലാ​ൻ​ഡ്, മി​സോ​റം, മ​ണി​പ്പു​ർ, ത്രി​പു​ര എ​ന്നീ നാ​ടു​ക​ളി​ലെ ഗോ​ത്ര​ജ​ന​ത​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ഇ​ട​യി​ൽ ക്രി​സ്തു​മ​തം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള പ​ഠ​ന​ഗ്ര​ന്ഥം. ഈ ​സം​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു വി​ജ്ഞാ​ന കോ​ശം ത​ന്നെ​യാ​ണി​ത്. സു​വി​ശേ​ഷ​സ​ന്ദേ​ശ​ത്തി​ന്‍റെ വി​മോ​ച​ക​മാ​നം സു​വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

അ​വ​ർ​ക്കു ജീ​വ​നു​ണ്ടാ​കാ​ൻ
ഫാ. ​ജ​യിം​സ് പു​ലി​യു​റു​ന്പി​ൽ
പേ​ജ്: 116; വി​ല: ₹300
സെ​ന്‍റ് തോ​മ​സ് ബു​ക്ക് സ്റ്റാ​ൾ പാ​ലാ
ഫോ​ൺ: 04822-215321

‌പാ​ലാ മു​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി രൂ​പ​ത പു​റ​ത്തി​റ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം.
ദീ​ർ​ഘ​കാ​ലം മെ​ത്രാ​ൻ പ​ദ​വി വ​ഹി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും ദ​ർ​ശ​ന​വു​മൊ​ക്കെ അ​ടു​ത്ത​റി​യാ​ൻ സ​ഹാ​യി​ക്കും. അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള അ​ച്ച​ടി​യും ഗ്ര​ന്ഥ​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

The celebration of the Maruta of Our Lord Jesus in the Syro-Malabar Holy Qurbana

ഡോ. ​ജോ​സ​ഫ് ജോ​ർ​ജ് മ​ണ​ക്ക​ളം
പേ​ജ്: 668; വി​ല: ₹600
Oriental Institute of Religious Studies,
Vadavathoor

ഈ​ശോ​മി​ശി​ഹാ​യെ ക​ർ​ത്താ​വ് എ​ന്ന് സ​ഭാ​രം​ഭ കാ​ലം മു​ത​ല്ക്കേ വി​ശ്വാ​സി​ക​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഈ​ശോ​യു​ടെ ക​ർ​തൃ​ത്വം അ​നു​സ്മ​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന ഗ്ര​ന്ഥം. പൗ​ര​സ്ത്യ സു​റി​യാ​നി ദൈ​വ​ശാ​സ്ത്ര​ജ്ഞ​രാ​യ മാ​ർ തെ​യ​ദോ​ർ (മോ​പ്സു​വെ​സ്തി​യ), മാ​ർ ന​ർ​സാ​യി (നി​സി​ബി​സ്) എ​ന്നി​വ​രു​ടെ ര​ച​ന​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഗ്ര​ന്ഥ​കാ​ര​ന്‍റെ പ​ഠ​നം. പൗ​ര​സ്ത്യ​സ​ഭ​യു​ടെ ആ​രാ​ധ​ന​ക്ര​മ വി​ജ്ഞാ​നീ​യ​ത്തി​നു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണ് ഈ ​ഗ്ര​ന്ഥം.

ന​വ​മാ​ലി​ക കൊ​ച്ചു​ത്രേ​സ്യ​യു​ടെ ആ​ത്മ​ക​ഥ

വി​വ: ഫാ. ​ഹെ​ർ​മ​ൻ ഒ​സി​ഡി
പേ​ജ്: 368; വി​ല: ₹280
കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ഷിം​ഗ് ഹൗ​സ്
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2327253

ക്രൈ​സ്ത​വ​ലോ​ക​ത്തെ വ​ള​രെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ച്ചി​ട്ടു​ള്ള ഗ്ര​ന്ഥ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ആ​ത്മ​ക​ഥ​യാ​യ ന​വ​മാ​ലി​ക. ചെ​റു​പു​ഷ്പ​സ​ഭ പ​ഞ്ചാ​ബ്-​രാ​ജ​സ്ഥാ​ൻ മി​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി പ​തി​പ്പ്. ചെ​റു​പു​ഷ്പ സ​ഭ​യു​ടെ സ്ഥാ​പ​ന​ത്തി​നു​ത​ന്നെ പ്രേ​ര​ണാ​ഘ​ട​ക​മാ​യ ന​വ​മാ​ലി​ക പ്ര​ത്യേ​ക​പ​തി​പ്പ് കൊ​ച്ചു​ത്രേ​സ്യ​യു​ടെ ആ​ത്മീ​യ​ദ​ർ​ശ​ന​ത്തി​ലേ​ക്കു വാ​യ​ന​ക്കാ​രെ വ​ഴി​ന​ട​ത്തു​ന്നു. ഒ​രു ക്ലാ​സി​ക് മി​സ്റ്റി​ക് കൃ​തി​യു​ടെ കാ​വ്യാ​ത്മ​ക വി​വ​ർ​ത്ത​നം.