സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു ചരിത്ര ഗവേഷണ രേഖകളുടെ പിൻബലത്തിൽ എഴുതിയ ആധികാരിക ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്. വ്യക്തവും ലളിതവുമായ ഭാഷ, അടുക്കും ചിട്ടയുമുള്ള അവതരണം എന്നിങ്ങനെ റഫറൻസ് മൂല്യമുള്ള ഗ്രന്ഥം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.
മിഷനറിമാരുടെ കേരളം
ഡോ. വള്ളിക്കാവ് മോഹൻദാസ്
പേജ്: 312; വില: ₹ 300
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരണം, ഫോൺ: 9447972346
സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു ചരിത്ര ഗവേഷണ രേഖകളുടെ പിൻബലത്തിൽ എഴുതിയ ആധികാരിക ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്. വ്യക്തവും ലളിതവുമായ ഭാഷ, അടുക്കും ചിട്ടയുമുള്ള അവതരണം എന്നിങ്ങനെ റഫറൻസ് മൂല്യമുള്ള ഗ്രന്ഥം. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.
കത്തോലിക്ക കോൺഗ്രസ് ചരിത്രം (മൂന്നാം ഭാഗം)
ജോൺ കച്ചിറമറ്റം
പേജ്: 514; വില: ₹ 750
ഡോ.കച്ചിറമറ്റം
ഫൗണ്ടേഷൻ, പിഴക്,
കോട്ടയം, ഫോൺ: 9447662076
എകെസിസിയുടെ സന്പൂർണ ചരിത്രം പൂർത്തിയാക്കിക്കൊണ്ട് ജോൺ കച്ചിറമറ്റം രചിച്ച ഈ വാല്യം ചരിത്രകുതുകികൾക്ക് ഒരമൂല്യനിധിയാണ്. 1996 മുതൽ ഇന്നുവരെയുള്ള സംഘടനയുടെ ഈ ചരിത്രഗ്രന്ഥം ഈ കാൽനൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ ഒരു ചരിത്രരേഖ കൂടിയാണ്. ധാരാളം ചിത്രങ്ങളുമുണ്ട്.
മാറ്റത്തിന്റെ ചരിത്രവഴികൾ
പീറ്റർ കരിപ്പേരി
പേജ്: 214; വില: ₹ 285
സമ്രാട്ട് പബ്ലിഷേഴ്സ്, തൃശൂർ
ഫോൺ: 9388254455
ആഴത്തിലുള്ള നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണ് ഈ പുസ്തകം. ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ സ്വരൂപം. ലോകം, ഇന്ത്യ, കേരളം എന്നിങ്ങനെ തിരിച്ചു ചരിത്രം, മതം, രാഷ്ട്രീയം, ശാസ്ത്രം എന്നിവയെല്ലാം ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നു. ഡോ.പി.വി. കൃഷ്ണൻനായരുടെ അവതാരിക ശ്രദ്ധേയം.
റയാ താവാ (നല്ല ഇടയൻ)
റവ. ഡോ. ജോർജ് കറുകപ്പറന്പിൽ
പേജ്: 630; വില: ₹ 2500
ഫോൺ: 9495807464
സഭാപരവും വിശ്വാസപരവും ആരാധനാക്രമപരവും അനുദിന ക്രിസ്തീയ ജീവിതവുമായി ബന്ധപ്പെട്ട ആചാരപരവുമായ 179 ലേഖനങ്ങളുടെ സമാഹാരം. പണ്ഡിതനായ ഡോ. ജോർജ് കറുകപ്പറന്പിൽ രചിച്ചവയാണ് ലേഖനങ്ങളെല്ലാം. അജപാലകർക്കും സഭാവിഷയങ്ങളിൽ താത്പര്യമുള്ള ഏവർക്കും ഉപകാരപ്പെടുന്ന ഈ ഗ്രന്ഥം മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന മാർ മാത്യു മൂലക്കാട്ടിനുള്ള അഭിനന്ദന വാല്യംകൂടിയാണ്.