പ്ല​സ് വ​ൺ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്ല​സ് വ​ൺ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, June 3, 2025 2:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ അ​​​ലോ​​​ട്ട​​​മെ​​​ന്‍റ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ആ​​​ദ്യ ലി​​​സ്റ്റ് പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​നം ഇ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ന​​​ട​​​ക്കും.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (https://www. hscap.kerala.gov.in/) പ്ര​​​വേ​​​ശി​​​ച്ച് Candidate Login-SWS എ​​​ന്ന​​​തി​​​ലൂ​​​ടെ ലോ​​​ഗി​​​ൻ ചെ​​​യ്ത് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ First Allot Results എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കും.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​​വ​​​ർ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ First Allot Results എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന അ​​​ലോ​​​ട്ട​​​മെ​​​ന്‍റ് ലെ​​​റ്റ​​​റു​​​മാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​വി​​​നോ​​​ടൊ​​​പ്പം മേ​​​യ് 13ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച സ​​​ർ​​​ക്കു​​​ല​​​ർ പ്ര​​​കാ​​​രം ആ​​​വ​​​ശ്യ​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലെ​​​റ്റ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ നി​​​ന്നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഒ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സ​​​ട​​​ച്ച് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.


പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട ഫീ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു ശേ​​​ഷം സ്‌​​​കൂ​​​ളി​​​ൽ അ​​​ട​​​യ്ക്കാം. മ​​​റ്റ് ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ഷ്ടാ​​​നു​​​സ​​​ര​​​ണം താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​ന​​​മോ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​ന​​​മോ നേ​​​ടാം. താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല.

താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്ത ഏ​​​താ​​​നും ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ൾ മാ​​​ത്ര​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്യാം. ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യും പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന സ്‌​​​കൂ​​​ളി​​​ലാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടും താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​തി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.