തൊമ്മൻകുത്ത് കുരിശ് തകർക്കൽ: കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​റെ സ്ഥ​ലം മാ​റ്റി
തൊമ്മൻകുത്ത്  കുരിശ് തകർക്കൽ: കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​റെ സ്ഥ​ലം മാ​റ്റി
Tuesday, June 3, 2025 2:05 AM IST
തൊ​​ടു​​പു​​ഴ: തൊ​​മ്മ​​ൻ​​കു​​ത്തി​​ൽ കൈ​​വ​​ശ​​ഭൂ​​മി​​യി​​ൽ സ്ഥാ​​പി​​ച്ച കു​​രി​​ശ് ത​​ക​​ർ​​ക്കു​​ന്ന​​തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ കാ​​ളി​​യാ​​ർ റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ടി.​​കെ.​​ മ​​നോ​​ജി​​നെ ഒ​​ടു​​വി​​ൽ സ്ഥ​​ലം മാ​​റ്റി.

പ​​ത്ത​​നാ​​പു​​രം റേ​​ഞ്ചി​​ലെ പു​​ന​​ലൂ​​ർ ഡി​​വി​​ഷ​​നി​​ലേ​​ക്കാ​​ണ് സ്ഥ​​ലം മാ​​റ്റി​​യ​​ത്. കൈ​​വ​​ശ​​ഭൂ​​മി​​യി​​ലെ കു​​രി​​ശ് ത​​ക​​ർ​​ത്ത​​തി​​നു പി​​ന്നാ​​ലെ ഇ​​തു സ്ഥാ​​പി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ​​യും ദുഃഖ​​വെ​​ള്ളി​​യാ​​ഴ്ച ഇ​​വി​​ടേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി ന​​ട​​ത്തി​​യ വൈ​​ദി​​ക​​ർ​​ക്കും വി​​ശ്വാ​​സി​​ക​​ൾ​​ക്കുമെതി​​രേ​​യും കേ​​സെ​​ടു​​ക്കു​​ക​​യും ക​​ഴി​​ഞ്ഞ ദി​​വ​​സം നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും ചെ​​യ്ത​​ത് ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു.


കു​​രി​​ശി​​ന്‍റെ വ​​ഴി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ വി​​ൻ​​സെ​​ന്‍റ് നെ​​ടു​​ങ്ങാ​​ട്ട്, ചാ​​ൻ​​സ​​ല​​ർ ജോ​​സ് കു​​ള​​ത്തൂ​​ർ, തൊ​​മ്മ​​ൻ​​കു​​ത്ത് പ​​ള്ളി വി​​കാ​​രി ഫാ.​​ ജ​​യിം​​സ് ഐ​​ക്ക​​ര​​മ​​റ്റം തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കെ​​തി​​രേയാ​​ണ് കേ​​സെ​​ടു​​ത്തത്.

ഇ​​തി​​നെ​​തി​​രെ വി​​വി​​ധ കോ​​ണു​​ക​​ളി​​ൽനി​​ന്നു വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ക​​യും വ​​നം​​വ​​കു​​പ്പി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ സ​​മ​​ര​​വു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങാ​​ൻ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ൾ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് റേ​​ഞ്ച് ഓ​​ഫീ​​സ​​റെ സ്ഥ​​ലം​​മാ​​റ്റി​​യു​​ള്ള ഉ​​ത്ത​​ര​​വ് ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.