ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ  ചരമ ശതാബ്ദി ആചരിച്ചു
Tuesday, June 3, 2025 2:05 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ത​​​ദ്ദേ​​​ശീയ മെ​​​ത്രാ​​​നും ആ​​​രാ​​​ധ​​​ന സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ച​​​ര​​​മ ശ​​​താ​​​ബ്ദി ആ​​​ച​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ബ​​​റ​​​ട​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് മേ​​​രീ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ന്നു.

രാ​​​വി​​​ലെ മു​​​ത​​​ല്‍ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യി​​​ലും അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലും ശ്രാ​​​ദ്ധ​​​സ​​​ദ്യ​​​യി​​​ലും വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​ര്‍, സ​​​ന്യ​​​സ്ത​​​ര്‍, തു​​​ട​​​ങ്ങി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. മാ​​ര്‍ കു​​ര്യാ​​ള​​ശേ​​രി സ്ഥാ​​പി​​ച്ച അ​​രാ​​ധ​​നാ​​സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ലെ വി​​വി​​ധ പ്രോ​​വി​​ന്‍സു​​ക​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​നു സ​​ന്യാ​​സി​​നി​​ക​​ളും പ്രാ​​ര്‍ഥ​​നാ​​ഞ്ജ​​ലി​​ക​​ള​​ര്‍പ്പി​​ച്ചു.

ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ലും ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​വും വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന അ​​ര്‍പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍കി.

തി​​ക​​ഞ്ഞ ആ​​ത്മീ​​യ ജീ​​വി​​തം ന​​യി​​ച്ച മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി പി​​താ​​വ് രൂ​​പ​​ത​​യു​​ടെ ഭൗ​​തി​​ക​​മാ​​യ വ​​ള​​ര്‍ച്ച​​യി​​ല്‍ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു​​വെ​​ന്ന് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ്മ​​രി​​ച്ചു. ക​​ര്‍ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന അ​​ര്‍പ്പി​​ച്ച് ശ്രാ​​ദ്ധ​​നേ​​ര്‍ച്ച​​യു​​ടെ ആ​​ശീ​​ര്‍വാ​​ദം നി​​ര്‍വ​​ഹി​​ച്ചു.


ച​​ര​​മ ശ​​താ​​ബ്ദി സ്മ​​ര​​ണി​​ക​​യാ​​യ താ​​പ​​സ​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും ക​​ര്‍ദി​​നാ​​ള്‍ നി​​ര്‍വ​​ഹി​​ച്ചു. സു​​പ്പീ​​രി​​യ​​ര്‍ ജ​​ന​​റ​​ല്‍ മ​​ദ​​ര്‍ റോ​​സി​​ലി ജോ​​സ് ഒ​​ഴു​​ക​​യി​​ല്‍, സ്മ​​ര​​ണി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ ഡോ. ​​തെ​​രേ​​സ് ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. കു​​ര്യാ​​ള​​ശേ​​രി കു​​ടും​​ബാ​​ഗം തോ​​മ​​സ്‌​​കു​​ട്ടി കു​​ര്യാ​​ള​​ശേ​​രി സ്മ​​ര​​ണി​​ക ഏ​​റ്റു​​വാ​​ങ്ങി.

ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പു​​ര​​യ്ക്ക​​ല്‍, നാ​​മ​​ക​​ര​​ണ​​ത്തി​​നു​​ള്ള വൈ​​സ് പോ​​സ്റ്റു​​ലേ​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ അ​​ന​​റ്റ് ചാ​​ല​​ങ്ങാ​​ടി, ജ​​ന​​റ​​ല്‍ കൗ​​ണ്‍സി​​ല​​ര്‍ സി​​സ്റ്റ​​ര്‍ എ​​ല്‍സ പൈ​​ക​​ട, ച​​ങ്ങ​​നാ​​ശേ​​രി പ്രൊ​​വി​​ന്‍ഷ്യാ​​ള്‍ മ​​ദ​​ര്‍ ലി​​ല്ലി റോ​​സ് ക​​രോ​​ട്ടു​​വേ​​മ്പേ​​നി​​ക്ക​​ല്‍, സി​​സ്റ്റ​​ര്‍ ഗ്രേ​​യി​​സ് ഇ​​ല്ലം​​പ​​ള്ളി, ഫാ.​​ നി​​ഖി​​ല്‍ അ​​റ​​യ്ക്ക​​ത്ത​​റ, ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി, ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.