മാരുതി കാറിന് തനിയെ തീപിടിച്ചു; ഷോർട്ട് സര്‍ക്യൂട്ടാകാമെന്നു പ്രാഥമിക നിഗമനം
മാരുതി കാറിന് തനിയെ തീപിടിച്ചു; ഷോർട്ട് സര്‍ക്യൂട്ടാകാമെന്നു പ്രാഥമിക നിഗമനം
Thursday, June 19, 2025 3:01 AM IST
തു​റ​വൂ​ര്‍: ആ​ല​പ്പു​ഴ​യി​ല്‍ റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന മാ​രു​തി കാ​റി​ന് ത​നി​യെ തീ​പി​ടി​ച്ച​തി​നു കാ​ര​ണം ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​വാ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​രി​ഞ്ഞ മ​ണം വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട യാ​ത്രി​ക​ര്‍ വേ​ഗം പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ ആ​ര്‍ക്കും ആ​ള​പാ​യ​മി​ല്ല.

കു​ത്തി​യ​തോ​ട് 12-ാം വാ​ര്‍ഡ് ച​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു അ​ശോ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ത്ത​ന്‍ മാ​രു​തി സു​സു​ക്കി ഇ​ഗ്നി​സ് കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്. അ​ന​ന്ദു​വും കു​ടും​ബ​വും പാ​ണാ​വ​ള്ളി​യി​ല്‍ ഒ​രു മ​ര​ണ വീ​ട്ടി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

തു​റ​വൂ​ര്‍-തൈ​ക്കാ​ട്ടു​ശേ​രി റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് മാ​രു​തി കാ​ർ ക​ത്തി​യ​ത്. അ​ന​ന്ദു​വാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. അ​ച്ഛ​ന്‍ അ​ശോ​ക​നും അ​മ്മ പു​ഷ്പ​ല​ത​യും വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍നി​ന്നു ക​രി​ഞ്ഞ മ​ണം അ​നു​ഭ​വ​പ്പെ​ട്ട ഉ​ട​നെ വാ​തി​ല്‍ തു​റ​ന്ന് മൂ​വ​രും പു​റ​ത്ത് ഇ​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ച്ച​ത്.


കാ​റി​ന് തീ​പി​ടി​ച്ച​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ചേ​ര്‍ത്ത​ല​യി​ല്‍നി​ന്നെ​ത്തി​യ അ​ഗ്നി ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്നാ​ണ് തീ​യ​ണ​ച്ച​ത്. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​റ​വൂ​ര്‍ വെ​സ്റ്റ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും ചി​ത്ര​കാ​ര​നു​മാ​യ അ​ന​ന്തു അ​ശോ​ക​ന്‍ കാ​ര്‍ വാ​ങ്ങി​യി​ട്ട് ഒ​മ്പ​തു മാ​സ​മേ ആ​യി​ട്ടു​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.