മാ​രാ​രി​ക്കു​ള​ത്ത്​ വി.​എ​സിനെ തോല്പിച്ച പി.​ജെ. ഫ്രാ​ൻ​സി​സ് അന്തരിച്ചു
മാ​രാ​രി​ക്കു​ള​ത്ത്​  വി.​എ​സിനെ തോല്പിച്ച  പി.​ജെ. ഫ്രാ​ൻ​സി​സ്  അന്തരിച്ചു
Thursday, June 19, 2025 3:01 AM IST
ആ​ല​​പ്പു​​ഴ: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ജെ. ഫ്രാ​ൻ​സി​സ് (88) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ല​പ്പു​ഴ കോ​ൺ​വെ​ന്‍റ് ജം​ഗ്ഷ​നി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

സംസ്കാരം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ.1996 നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മാ​രാ​രി​ക്കു​ളം മ​ണ്ഡ​ല​ത്തി​ൽ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ തോ​ൽ​പ്പി​ച്ച​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി. ഇ​ട​തു​ കോ​​ട്ട​​യാ​​യ മാ​​രാ​​രി​​ക്കു​​ള​​ത്ത്​ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​നെ​​തി​​രേ യു​ഡി​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു.​

1987ലും 91​​ലും അ​​രൂ​​രി​​ൽ കെ.​​ആ​​ർ. ഗൗ​​രി​​യ​​മ്മ​​യോ​​ട്​ പ​​രാ​​ജ​​യ​​പ്പെ​​ട്ട പി.​​ജെ. ഫ്രാ​​ൻ​​സി​​സി​​നെ മൂ​​ന്നാം അ​​ങ്ക​​ത്തി​​നാ​​യി പാ​​ർ​​ട്ടി ക​​ണ്ടെ​​ത്തി​​യ​​ത്​ ജ​​ന്മ​​ദേ​​ശ​​മാ​​യ പൊ​​ള്ളേ​​തൈ ഉ​​ൾ​​പ്പെ​​ടു​​ന്ന മാ​​രാ​​രി​​ക്കു​​ള​​ത്താ​​യി​​രു​​ന്നു.


1991ൽ 9980 ​​വോ​​ട്ടു​​ക​​ൾ​​ക്ക്​ കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​വ്​ ഡി. ​​സു​​ഗ​​ത​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ വി.​​എ​​സി​നെ​യാ​ണ് ​ പി.​​ജെ. ഫ്രാ​​ൻ​​സി​​സ്​ 1965 വോ​​ട്ടു​​ക​​ൾ​ക്കു തോ​ല്പി​ച്ച​ത്. സെ​ന്‍റ് ജോ​​സ​​ഫ്​​​സ്​ വ​​നി​​ത കോ​​ള​​ജി​​ലെ ച​​രി​​ത്ര വിഭാഗം​ പ്ര​​ഫ​​സ​​റാ​​യി വി​​ര​​മി​​ച്ച വി.​​പി. മ​​റി​​യാ​​മ്മ​​യാ​​ണ്​ ഭാ​​ര്യ. മ​ക്ക​ൾ: ജോ​സ് (കു​വൈ​റ്റ്), റോ​സ് (​ഷാ​ർ​ജ), ടോ​ണി (ബം​ഗ​ളൂ​രു), റീ​ന (​ബം​ഗ​ളൂ​രു).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.