ഡാ​റ്റാബാ​ങ്ക് ​ശു​ദ്ധീ​ക​രി​ക്കും: മ​ന്ത്രി
ഡാ​റ്റാബാ​ങ്ക് ​ശു​ദ്ധീ​ക​രി​ക്കും: മ​ന്ത്രി
Thursday, June 19, 2025 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നെ​​​ല്‍​വ​​​യ​​​ലു​​​ക​​​ളു​​​ടെ ഡാ​​റ്റാ​​​ ബാ​​​ങ്ക് സം​​​ശു​​​ദ്ധീ​​​ക​​​രി​​​ച്ച് അ​​​ന്തി​​​മ​​​മാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ.

2008ലെ ​​​ഉ​​​പ​​​ഗ്ര​​​ഹചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഡാ​​​റ്റാ​​​ ബാ​​​ങ്ക് പ്യൂ​​​രി​​​ഫി​​​ക്കേ​​​ഷ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​ക. കേ​​​ര​​​ള സ്റ്റേ​​​റ്റ് റി​​​മോ​​​ട്ട് സെ​​​ന്‍​സിം​​​ഗ് & എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് സെ​​​ന്‍റ​​​ര്‍ (KSREC) നെ​​​യാ​​​ണ് നി​​​ര്‍​വ​​​ഹ​​​ണച്ചു​​​മ​​​ത​​​ല ഏ​​​ല്‍​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ല്‍ ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാപനങ്ങൾ ന​​​ല്‍​കി​​​യ 500 ഡാ​​​റ്റാ​​ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്നും 486 എ​​​ണ്ണ​​​വും സം​​​ശു​​​ദ്ധീ​​​ക​​​രി​​​ച്ച് ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ള്‍​ക്ക് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. ശേ​​​ഷി​​​ക്കു​​​ന്നവയുടെ സം​​​ശു​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​ണ് മൂ​​​ന്നു​​​മാ​​​സം കൊ​​​ണ്ട് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചത്.


ഡാ​​​റ്റാ​​ ബാ​​​ങ്കു​​​ക​​​ളു​​​ടെ സം​​​ശു​​​ദ്ധീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​യാ​​​ല്‍ തെ​​​റ്റാ​​​യി ഡാ​​​റ്റാ ​​ബാ​​​ങ്കി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഭൂ​​​മി ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടും. ഈ ​​​ഭൂ​​​മി​​​ക​​​ള്‍​ ത​​​രം ​​മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഫോം ​​​ന​​​മ്പ​​​ര്‍ അ​​ഞ്ചി​​ല്‍ ​അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

നെ​​​ല്‍​വ​​​യ​​​ല്‍ ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​ന്ന 2008 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഡാ​​​റ്റാ​​ ബാ​​​ങ്ക് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഡാറ്റാ ബാ​​​ങ്കു​​​ക​​​ള്‍ അ​​​ന്തി​​​മ​​​മാ​​​കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത നെ​​​ല്‍​വ​​​യ​​​ല്‍ നി​​​ക​​​ത്ത​​​ലി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മാ​​​കും.

അ​​​തേസ​​​മ​​​യം തെ​​​റ്റാ​​​യി ഡാ​​​റ്റാ ബാ​​​ങ്കി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഭൂ​​​മി പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ കൂ​​​ടാ​​​തെത​​​ന്നെ ഡാ​​​റ്റാ ബാ​​​ങ്കി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കപ്പെട്ടേക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.