ദേ​ശീ​യ വാ​യ​നാദി​ന- മാ​സാ​ഘോ​ഷം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
ദേ​ശീ​യ വാ​യ​നാദി​ന- മാ​സാ​ഘോ​ഷം  ഇ​ന്ന് മു​ഖ്യ​മ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, June 19, 2025 3:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.എ​​​ൻ. പ​​​ണി​​​ക്ക​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 30-ാമ​​​ത് ദേ​​​ശീ​​​യ വാ​​​യ​​​ന, ഡി​​​ജി​​​റ്റ​​​ൽ വാ​​​യ​​​ന​​​ാദി​​​ന-മാ​​​സാ​​​ഘോ​​​ഷം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​ക് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​വും. ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ല​​​ക്ഷം വാ​​​യ​​​ന സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കും. കു​​​ട്ടി​​​ക​​​ൾ വാ​​​യ​​​നാദി​​​ന പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലും.

ഇ​​​ന്ത്യ​​​യി​​​ലെ 21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ട്ട് കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും 18 വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ദേ​​​ശീ​​​യ വാ​​​യ​​​ന​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കും. യു​​​ജി​​​സി​​​ക്ക് കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പോ​​​ളി​​​ടെ​​​ക്നി​​​ക്, ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും വാ​​​യ​​​ന ദി​​​നം ആ​​​ഘോ​​​ഷി​​​ക്കും. ഒ​​​രു മാ​​​സം നീ​​​ളു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കൊ​​​പ്പം വാ​​​യ​​​ന ക്വി​​​സ് മ​​​ത്സ​​​ര​​​വും (ഓ​​​ണ്‍​ലൈ​​​ൻ, ഓ​​​ഫ്‌​​​ലൈ​​​ൻ) ഉ​​​ണ്ടാ​​​വും. വി​​​ജ​​​യി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​മാ​​​ണ് സ​​​മ്മാ​​​നം.


കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക​​​വി​​​താ​​​പാ​​​രാ​​​യ​​​ണം, ഉ​​​പ​​​ന്യാ​​​സം, പ​​​ദ​​​മ​​​ത്സ​​​രം, ചി​​​ത്ര​​​ര​​​ച​​​ന, കൂ​​​ട്ട​​​യോ​​​ട്ടം, ച​​​ർ​​​ച്ചാ യോ​​​ഗ​​​ങ്ങ​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, വി​​​ളം​​​ബ​​​ര ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ൾ, പി.എ​​​ൻ. പ​​​ണി​​​ക്ക​​​ർ വാ​​​യ​​​ന കോ​​​ർ​​​ണ​​​റു​​​ക​​​ൾ, മ​​​ദ്യ​​​ത്തി​​​നും മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നു​​​മെ​​​തി​​​രാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ യോ​​​ഗ​​​ങ്ങ​​​ൾ, തെ​​​രു​​​വ് നാ​​​ട​​​ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ജ​​​പ്പു​​​ര അ​​​ക്ഷ​​​ര​​​ഗു​​​രു സ​​​ന്നി​​​ധി​​​യി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ജൂ​​​ലൈ 18 വ​​​രെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് മു​​​ത​​​ൽ വി​​​വി​​​ധ ച​​​ർ​​​ച്ചാ​​​യോ​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.