സം​സ്ഥാ​ന​ത്ത് ക​ട​ൽ മ​ത്സ്യ​സ​ന്പ​ത്തി​ൽ വൻ ഇ​ടി​വ്
സം​സ്ഥാ​ന​ത്ത് ക​ട​ൽ മ​ത്സ്യ​സ​ന്പ​ത്തി​ൽ വൻ ഇ​ടി​വ്
Monday, July 28, 2025 5:48 AM IST
ജോ​​യി കി​​ഴ​​ക്കേ​​ൽ
തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന​​ത്ത് ക​​ട​​ൽ മ​​ത്സ്യ​​സ​​ന്പ​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം വ​​ലി​​യ ഇ​​ടി​​വു​​ണ്ടാ​യ​​താ​​യി ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഇ​​തു കേ​​ര​​ള​​ത്തി​​ലെ 222 ക​​ട​​ലോ​​ര മ​​ത്സ്യ ഗ്രാ​​മ​​ങ്ങ​​ളി​​ലും 113 ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ ഗ്രാ​​മ​​ങ്ങ​​ളി​​ലു​​മാ​​യി അ​​ധി​​വ​​സി​​ക്കു​​ന്ന 10.29 ല​​ക്ഷ​​ത്തോ​​ളം വ​​രു​​ന്ന തീ​​ര​​ദേ​​ശ ജ​​ന​​ത​​യു​​ടെ നെ​​ഞ്ചി​​ൽ സൃ​​ഷ്ടി​​ക്കു​​ന്ന​​ത് ആ​​ശ​​ങ്ക​​യു​​ടെ ക​​ട​​ലി​​ര​​ന്പം.

2021 - 22 ൽ 8,26,230 ​​മെ​​ട്രി​​ക് ട​​ണ്ണാ​​യി​​രു​​ന്നു ആ​​കെ മ​​ത്സ്യ ഉ​​ത്പാ​​ദ​​നം. ഇ​​തി​​ൽ സ​​മു​​ദ്ര മേ​​ഖ​​ല 6,00,802 മെ​​ട്രി​​ക് ട​​ണ്ണും ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ മേ​​ഖ​​ല 2,25,428 മെ​​ട്രി​​ക് ട​​ണ്ണു​​മാ​​ണ് സം​​ഭാ​​വ​​ന ചെ​​യ്ത​​ത്. 2022 - 23 ൽ ​​സ​​മു​​ദ്ര​​മേ​​ഖ​​ല​​യി​​ൽ നി​​ന്ന് 6,90,945 ഉം ​​ഉ​​ൾ​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ നി​​ന്ന് 2,29,578 ഉം ​​ഉ​​ൾ​​പ്പെ​​ടെ 9,20,523 മെ​​ട്രി​​ക് ട​​ണ്ണാ​​യി​​രു​​ന്നു ആ​​കെ ഉ​​ത്പാ​​ദ​​നം. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഉ​​ൾ​​നാ​​ട​​ൻ മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് 2,51,066 മെ​​ട്രി​​ക് ട​​ണ്‍ എ​​ന്ന അ​​ധി​​ക ഉ​​ത്പാ​​ദ​​നം ല​​ഭി​​ച്ച​​പ്പോ​​ൾ ക​​ട​​ൽ മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള ഉ​​ത്പാ​​ദ​​നം 5,81,422 മെ​​ട്രി​​ക് ട​​ണ്ണാ​​യി കു​​റ​​ഞ്ഞു. 1,09,523 മെ​​ട്രി​​ക് ട​​ണ്ണി​​ന്‍റെ ഇ​​ടി​​വാ​​ണ് ക​​ട​​ൽ മേ​​ഖ​​ല​​യി​​ൽ ഉ​​ണ്ടാ​യ​ത്.

590 കി​​ലോ​​മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള ക​​ട​​ൽ​​ത്തീ​​ര​​വും 34 കാ​​യ​​ലും 44 ന​​ദി​​ക​​ളും 35 ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളു​​മാ​​ണ് സം​​സ്ഥാ​​ന​​ത്തു​​ള്ള​​ത്. ഈ ​​മേ​​ഖ​​ല​​യി​​ൽ 1.86 ല​​ക്ഷം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും അ​​നു​​ബ​​ന്ധ​​മേ​​ഖ​​ല​​ക​​ളാ​​യ മ​​ത്സ്യ സം​​സ്ക​​ര​​ണം, വി​​പ​​ണ​​നം എ​​ന്നീ രം​​ഗ​​ങ്ങ​​ളി​​ൽ 1.64 ല​​ക്ഷം പേ​​രും ജോ​​ലി ചെ​​യ്യു​ന്നു. എ​​ന്നാ​​ൽ പ്ര​​തി​​ശീ​​ർ​​ഷ മ​​ത്സ്യ ല​​ഭ്യ​​ത​​യി​​ൽ കു​​റ​​വു വ​​രു​​ന്ന​​തും വ​​രു​​മാ​​നം കു​​റ​​യു​​ന്ന​​തും മ​​ത്സ്യ​​മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​പ​​ജീ​​വ​​നം തേ​​ടു​​ന്ന തീ​​ര​​ദേ​​ശ ജ​​ന​​ത​​യു​​ടെ സ്വ​​പ്ന​​ങ്ങ​​ളി​​ൽ ക​​രി​​നി​​ഴ​​ൽ വീ​​ഴ്ത്തും.

മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​രു ഹെ​​ക്ട​​ർ ചു​​റ്റ​​ള​​വി​​ൽ ശ​​രാ​​ശ​​രി 3000 കി​​ലോ​​യാ​​ണ് ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ത്ത് ഇ​​ത് ആ​​യി​​ര​​ത്തി​​ൽ താ​​ഴെ​​യാ​​ണ്. ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ മ​​ത്സ്യ ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 55 - 60 ശ​​ത​​മാ​​നം ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നും മ​​ത്സ്യ​​കൃ​​ഷി​​യി​​ൽ​​നി​​ന്നും ല​​ഭി​​ക്കു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ ഇ​​ത് 30 - 35 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ്.


ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം സം​​സ്ഥാ​​ന​​ത്തെ മ​​ത്സ്യ​​ബ​​ന്ധ​​ന​​മേ​​ഖ​​ല​​യി​​ൽ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​വും തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ളും ല​​ക്ഷ്യ​​മി​​ട്ട് 287.22 കോ​​ടി ചെ​​ല​​വ​​ഴി​​ച്ച് അ​​ഞ്ചു പ​​ദ്ധ​​തി​​ക​​ളു​​ടെ ശി​​ലാ​സ്ഥാ​​പ​​നം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​ട​​ത്തി​​യി​​രു​​ന്നു. കാ​​സ​​ർ​​ഗോഡ്, പൊ​​ന്നാ​​നി, കോ​​ഴി​​ക്കോ​​ട് പു​​തി​​യാ​​പ്പ, കൊ​​യി​​ലാ​​ണ്ടി, അ​​ർ​​ത്തു​​ങ്ക​​ൽ എ​​ന്നീ ഹാ​​ർ​​ബ​​റു​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​ണ് തു​​ട​​ക്കം കു​​റി​​ച്ച​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മ​​ത്സ്യ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷേ​​മ​​ത്തി​​നു​​മാ​​യി ജ​​ന​​കീ​​യ മ​​ത്സ്യ​​കൃ​​ഷി, മ​​ത്സ്യകേ​​ര​​ളം, സു​​ഭി​​ക്ഷ​​കേ​​ര​​ളം എ​​ന്നീ പ​​ദ്ധ​​തി​​ക​​ളും ന​​ട​​പ്പാ​​ക്കിവ​​രു​​ന്നു​​ണ്ട്.

ഇ​​തൊ​​ക്കെ​​യാ​​ണെ​​ങ്കി​​ലും മ​​ത്സ്യ​​മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ സ്ഥി​​തി ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​താ​​ണ്. ക​​ട​​ലി​​ൽ രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ളും മാ​​ര​​ക വി​​ഷ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളും അ​​ടി​​ഞ്ഞുകൂ​​ടു​​ന്ന​​തു​​മൂ​​ലം മ​​ത്സ്യ​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന​​ത്തി​​ന് ഭീ​​ഷ​​ണി സൃ​​ഷ്‌ടിക്കു​​ന്ന​​തി​​നു പു​​റ​​മെ മ​​ത്സ്യ​​സ​​ന്പ​​ത്ത് കു​​റ​​യാ​​നും ഇ​​ത് കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​യി ചൂ​​ണ്ടി​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​തി​​നി​​ടെ പ​​രി​​സ്ഥി​​തി ആ​​ഘാ​​ത പ​​ഠ​​നം ന​​ട​​ത്താ​​തെ കേ​​ര​​ള​​ത്തി​​ൽ ക​​ട​​ൽ മ​​ണ​​ൽ ഖ​​ന​​ന​​ത്തി​​ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് സം​​സ്ഥാ​​ന​​ത്തെ മ​​ത്സ്യ​​മേ​​ഖ​​ല​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന ക​​ടു​​ത്ത ആ​​ശ​​ങ്ക​​യും ഉ​​യ​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.